ശബരിമല യുവതീപ്രവേശന വിധിയിൽ പുനഃപരിശോധന വേണമോ എന്ന് ഇപ്പോൾ സുപ്രീം കോടതിയെ അറിയിക്കേണ്ടെന്നും കോടതി ഉന്നയിച്ച ഏഴ് വിഷയങ്ങളിൽ യുവതീപ്രവേശ വിധി ഉൾപ്പെടുന്നില്ലെന്നും നിയമമന്ത്രി പി. രാജീവ്. അതേസമയം, യുവതീപ്രവേശത്തെ ഇപ്പോൾ എതിർക്കുകയാണോ അനുകൂലിക്കുകയാണോ എന്ന കാര്യം വ്യക്തമാക്കാനും അദ്ദേഹം തയ്യാറായില്ല.
ദീർഘകാലമായി ആചാരത്തിന്റെ ഭാഗമായതുകൊണ്ട് ഹിന്ദുയിസത്തിൽ ആഴത്തിൽ പാണ്ഡിത്യമുള്ള ആളുകളും സാമൂഹിക പരിഷ്കർത്താക്കളും ചേർന്ന ഒരു കമ്മിഷൻ നിയോഗിച്ച് അവരുടെ അഭിപ്രായത്തിന് പരിഗണന നൽകണമെന്ന് അന്ന് സർക്കാർ സുപ്രീം തോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ സുപ്രീം കോടതി അത് അംഗീകരിച്ചില്ല. തിരുത്തണോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഈ അടിസ്ഥാന പ്രശ്നങ്ങൾ വരട്ടെ.’- പി. രാജീവ് പറഞ്ഞു.
















