ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ഓഡിറ്റ് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പരിശോധിച്ചെന്നും റിപ്പോര്‍ട്ട് അന്തിമമല്ലെന്നും ജയകുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഓര്‍ഡിറ്റ് റിപ്പോര്‍ട്ടില്‍ 27ന് മുമ്പ് വ്യക്തത വരുത്തുമെന്നും ഇതിനായി ടാക്‌സ് ഫോഴ്സ് രൂപീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്ന് മാത്രമാണ് വിശദമായി പരിശോധിച്ചത്.
സമയപരിധി പാലിക്കാനായി റിപ്പോര്‍ട്ട് അതേപടി നല്‍കുയായിരുന്നു. റിപ്പോര്‍ട്ട് അന്തിമമല്ല. ചില സംശയങ്ങള്‍ സാധാരണ ചോദിക്കുകയും മറുപടി നല്‍കുകയും ചെയ്താല്‍ മാത്രമേ അന്തിമമാകൂ. ഇത് ഓഡിറ്ററുടെ കുഴപ്പമല്ല. സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്തത് കൊണ്ടാണ് വീഴ്ചയുണ്ടായത്. ഇക്കാര്യത്തില്‍ 27ന് മുമ്പ് വ്യക്തത വരുത്തും. ഇതിനായി ടാക്‌സ് ഫോഴ്സ് രൂപീകരിച്ചു. വ്യക്തയുണ്ടാക്കിയ ശേഷം റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കുമെന്നും ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ച കാര്യത്തിലായാലും നന്ദഗോവിന്ദന്‍ ഭജന്‍സിന്റെ കാര്യത്തിലായാലും വീഴ്ച വന്നു. എല്ലാ ക്ലെയിംസും അംഗീകരിക്കാന്‍ കഴിയില്ല.
4.99 കോടിയായി ചെലവ് നിജപ്പെടുത്തും. അദാനിയുടെ 3.85 കോടി സ്‌പോണ്‍സര്‍ഷിപ്പ് കിട്ടും. കൊടുക്കാന്‍ I കോടി 15 ലക്ഷം ഉണ്ട്. ബോര്‍ഡ് പണം എടുക്കില്ല. പല സ്‌പോണ്‍സര്‍മാരും നേരത്തെ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവരെ സമീപിക്കും. 7 കോടിയാണ് ഊരാലുങ്കല്‍ ആവശ്യപ്പെടുന്നത്. ഊരാലുങ്കല്‍ ഉപകരാര്‍ നല്‍കിയാല്‍ തെറ്റില്ല. അതിന്റെ ബില്ലുകള്‍ വരട്ടെയെന്നും വിലയിരുത്തട്ടെയെന്നും ജയകുമാര്‍ പറഞ്ഞു.
















