കണ്ണൂരിൽ ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിത്തട്ട് സ്വദേശി മേലാട്ട് സാലു (59) ആണ് മരിച്ചത്.
കണ്ണൂരിലെ ആലക്കോട് നടുവിലില്‍ ആണ് സംഭവം. സാലുവിനെ വീടിനുള്ളിൽ കട്ടിലിന് താഴെ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത് കൂടാതെ വീടിനകത്തു രക്തക്കറയും മുഖത്ത് മുറിവും ഉണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
















