പാലക്കാട് ഒറ്റപ്പാലത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ തീ പിടിച്ചു. പാലക്കാട് ഗുരുവായൂർ റൂട്ടിൽ ഓടുന്ന അമ്പാടി ബസ്സിനാണ് തീ പിടിച്ചത്.
ഇന്നലെ വൈകിട്ട് 6:45 ഓടെ ആയിരുന്നു സംഭവം. ഒറ്റപ്പാലം ഭാഗം എത്തിയപ്പോൾ ബസ്സിൽ നിന്നും പെട്ടന്ന് തീയും പുകയും വരുന്നത് ഡ്രൈവർ കാണുകയും ഉടൻ തന്നെ വാഹനം നിർത്തി നാട്ടുകാരുടെ സഹായത്തോടെ ബസ്സിൽ നിന്ന് യാത്രക്കാരെ ഇറക്കുകയും ആയിരുന്നു.
അതിനാൽ വലിയ ദുരന്തം ആണ് ഒഴിവായത്. ആളപായങ്ങൾ ഒന്നുമില്ല
















