ആന്ധ്രപ്രദേശിൽ ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനു ശേഷം കൊലപെടുത്തി അയൽവാസി .മദനപ്പള്ളെ നഗരത്തിലെ കുലവർധൻ (30) ആണ് പ്രതി. ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വീപ്പയിലുള്ള വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു.
തിങ്കളാഴ്ചയായിരുന്നു ഏഴ് വയസ്സുകാരിയെ കാണാതായത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി അടക്കം പരിശോധിച്ചിട്ടും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ പ്രതിയുടെ വീട്ടിൽ നിന്ന് തന്നെയാണ് മൃതദേഹം കിട്ടിയത്.
കടുത്ത മദ്യപാനിയായ ഇയാൾ മദ്യലഹരിയിൽ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ആയിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു രാത്രി മുഴുവൻ ആ വീട്ടിൽ തന്നെ സൂക്ഷിച്ചു എന്നാണ് പോലീസ് പറയുന്നത്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ പ്രതിഷേധങ്ങളാണ് ഉയർന്നത്. അതേസമയം പ്രതിയെന്ന് വിശ്വസിക്കുന്നയാൾ അടുത്തുള്ള തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്.
















