ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണം എന്ന ആവശ്യവുമായാണ് യൂത്ത് കോൺഗ്രസ് രംഗത്തുവന്നത്. മെഡിക്കൽ കോളേജിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തുകയാണ്.
‘ആരോഗ്യമന്ത്രി പ്രൈവറ്റ് ആശുപത്രികളുടെ ഏജന്റായി പ്രവർത്തിക്കുകയാണ്. സാധാരണക്കാർ ആശ്രയിക്കുന്ന മെഡിക്കൽ കോളേജുകളെയും താലൂക്ക് ആശുപത്രികളെയും പിന്തുണക്കുന്നില്ല. സാധാരണക്കാരുടെ രക്തം കുടിക്കുന്ന രക്തരക്ഷസ്സിനെ പോലെ വീണ ജോർജ് പെരുമാറുന്നു. എല്ലാ മാസവും സമാനമായ സംഭവങ്ങൾ വരികയാണ്. ഇതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച ഒരു യുവജനപ്രസ്ഥാനത്തെ പൊലീസ് ലാത്തിവെച്ചാണ് നേരിടുന്നത്.
















