കേരള സ്റ്റോറി 2 എന്ന ചിത്രത്തിന്റെ ട്രെയിലറിനെതിരെ വിമർശനവുമായി റാപ്പർ വേടൻ രംഗത്ത്. ഇത്രയും വെറുപ്പോട് കൂടി ഒരു സിനിമ ചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍, ഇത്രയും ദേഷ്യം നമ്മളോട് കാണിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍, ഭാവിയില്‍ എന്തൊക്കെ അവര്‍ക്ക് നമ്മോട് ചെയ്യാന്‍ പറ്റുമെന്ന് വേടൻ ചോദിച്ചു. ഒരു സ്റ്റേജ് ഷോയിൽ സംസാരിക്കുകയായിരുന്നു താരം.
‘ഇത്രയും വെറുപ്പോട് കൂടി ഒരു സിനിമ ചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍, ഇത്രയും ദേഷ്യം നമ്മളോട് കാണിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍, ഭാവിയില്‍ എന്തൊക്കെ അവര്‍ക്ക് നമ്മോട് ചെയ്യാന്‍ പറ്റും. മനസിലായോ. ശ്രദ്ധിച്ചും കണ്ടും ജീവിക്കണം. പ്രോപ്പറായുള്ള വിദ്യാഭ്യാസം എടുത്തോണം. പൊളിറ്റിക്കല്‍ എജ്യൂക്കേഷന്‍. ഇല്ലെങ്കില്‍ ആദ്യം അടിക്കാന്‍ പോകുന്നത് നമ്മളെയാ. എനിക്കിത് പറയാതിരിക്കാം. പാട്ടും പാടി കാശും വാങ്ങി തിരികെ പോകാം.
അത് ചെയ്യാത്തത് എന്താന്ന് അറിയോ. നിങ്ങളെല്ലാവരും എന്‍റെ സഹമനുഷ്യരാണെന്ന് എനിക്ക് കാണാന്‍ പറ്റുന്നത് കൊണ്ടും നിങ്ങള്‍ക്കത് കാണാന്‍ പറ്റുന്നതും കൊണ്ടാണ്. നമ്മള്‍ എല്ലാ പ്രശ്നങ്ങളിലും ഒന്നായി നില്‍ക്കുന്നവരാണ്. പ്രകൃതി നമ്മളെ ഒരുപാട് തവണ പരീക്ഷിച്ചപ്പോളും നമ്മള്‍ ഒരുമിച്ച് നിന്നു. നമ്മള്‍ സമാധാനമായി ജീവിക്കുമ്പോള്‍ ഇവന്മാര് കാണിക്കുന്ന പരിപാടി കണ്ടോ. ഭക്ഷണ രാഷ്ട്രീയം കൊണ്ട് വന്നേക്കുവ കേരളത്തില്‍’, എന്നാണ് വേടൻ പഞ്ഞത്.
















