കൊച്ചി: മണ്ണാർക്കാട് സ്വദേശി അക്ബർ അലിയുടെ എറണാകുളം സൗത്തിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൽ റെയ്‌ഡിൽ ഉത്തരേന്ത്യക്കാരായ പെൺകുട്ടികൾ ഉൾപ്പെടെ ഒൻപതു പേരെ പൊലീസ് അറസ്റ്റ് ചെയ്ത കേസിൽ നാലാം പ്രതി കോട്ടയം സ്വദേശി വിഷ്ണു വിനെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതിക്കുവേണ്ടി പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ജോണി ജോർജ് പാംപ്ലാനിയാണ് ഹാജരായത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം അറസ്റ്റിലായ പെണ്‍വാണിഭ സംഘം ഇടപാടുകള്‍ നടത്തിയിരുന്നത് ഓണ്‍ലൈനിലൂടെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മണ്ണാര്‍ക്കാട് സ്വദേശിയായ അക്ബര്‍ അലി പ്രണയം നടിച്ച് അടുപ്പം സ്ഥാപിച്ച ശേഷമാണ് പെണ്‍കുട്ടികളെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് പിടികൂടിയ പെണ്‍കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി യിരുന്നു.

അക്ബർ അലി
എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനു സമീപത്തെ വാടക വീട്ടില്‍ നിന്ന് ഇന്നലെയാണ് 6 പെണ്‍കുട്ടികളടക്കം 9 പേരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. പണം വാങ്ങി പെണ്‍കുട്ടികളെ ലഹരി നൽകി അനാശാസ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന. റെയ്ഡ് സമയത്ത് വീട്ടിലുണ്ടായിരുന്നവരെല്ലാം ഉത്തരേന്ത്യക്കാരായ യുവതികളാണ്. മണ്ണാര്‍ക്കാട് സ്വദേശി അക്ബര്‍ അലി എന്ന ഇരുപത്തിയാറുകാരനാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്.
ഒരു ആപ്പ് വഴിയാണ് ഇയാള്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഓണ്‍ലൈന്‍ മുഖേന സമീപിക്കുന്നവര്‍ക്ക്പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വാട്സാപ്പിൽ അയച്ചു കൊടുക്കും. പിന്നീട് ഇവരെ പെണ്‍വാണിഭ കേന്ദ്രത്തിലേക്ക് എത്തിക്കും. അക്ബറിന്‍റെ നാട്ടുകാരും സുഹൃത്തുക്കളുമായ ഷെഫീഖ്, മന്‍സൂര്‍ അലി എന്നിവര്‍ക്കും നടത്തിപ്പില്‍ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ഇടപാടിന് 750 രൂപ വീതമായിരുന്നു ഇരുവരുടെയും കമ്മീഷന്‍. 1000 മുതല്‍ 1500 രൂപ വരെയായിരുന്നു പെണ്‍കുട്ടികള്‍ക്കുളള പ്രതിഫലം. മാസങ്ങളായി ഇവര്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍.ആഡംബര വാഹനത്തില്‍ രാത്രി കാലങ്ങളില്‍ കറങ്ങി നടക്കുന്ന അക്ബര്‍ അലി വഴിയില്‍ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി അനാശാസ്യത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. അക്ബർ അലിയുടെ ലഹരി ഇടപാടുകളെകുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട് . പാലക്കാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു പോക്സോ കേസില്‍ അക്ബര്‍ പ്രതിയാണെന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.
റെയ്ഡ് സമയത്ത് പിടിയിലായ പെണ്‍കുട്ടികളെല്ലാം ഉത്തരേന്ത്യക്കാരാണ്. എന്നാല്‍നഗരത്തിലെ കോളജ് വിദ്യാര്‍ഥിനികളടക്കമുളളവരുമായി അക്ബറിന് സൗഹൃദമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. മണ്ണാർക്കാട് സ്വദേശി അക്ബർ അലി, മുനീർ എന്നിവരാണ് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാർ. ഇവരും പിടിയിലായിരുന്നു ഇടപാടുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്ബർ അലിയുടെ ബിസിനസ് പങ്കാളിയെയും പോലീസ് പ്രതി ചെയ്തിട്ടുണ്ട്. പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം ലഹരി നൽകിയാണ് അനാശാസ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളും ഐടി പ്രോഫഷണലുകളും അടക്കം അക്ബർ അലിയുടെ വലയിൽ കുടുങ്ങിയിട്ടുണ്ട് എന്നാണ് നിഗമനം. ഇടപ്പള്ളിയിലെ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ അക്ബർ അലിയെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അനാശാസ്യ കേന്ദ്രത്തെ കുറിച്ച് വിവരം കിട്ടിയത്.
ഇടപ്പള്ളി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ എന്ന് പറഞ്ഞാണ് ഇവർ എറണാകുളം സൗത്തിൽ വീട് വാടകയ്‌ക്ക് എടുത്തത്. വീടിന് മുൻവശത്തായി ചെറിയ ടീ സ്റ്റാളുണ്ട്. ഇതിന്റെ മറവിലാണ് അനാശാസ്യം നടത്തി ഇരുന്നത്.ആഢംബര കാറിൽ കറങ്ങി നടക്കുന്ന അക്ബർ അലിയാണ് പെൺകുട്ടികളെ പ്രണയം നടിച്ച് ലഹരി നൽകി വലയിൽ വീഴ്‌ത്തുന്നത്. പെൺകുട്ടികളുടെ ചിത്രങ്ങൾ ഇയാളുടെ ഫോണിൽ നിന്നും പോലീസിന് കിട്ടിയിട്ടുണ്ട്.എളമക്കര, കടവന്ത്ര പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് റാക്കറ്റ് കുടുങ്ങിയത്.















