നാസയുടെ ചാന്ദ്രദൗത്യം ആർട്ടിമിസ് 2 വീണ്ടും നീട്ടി. വിക്ഷേപണത്തിന് മുന്നോടിയായി നടത്തിയ പരീക്ഷണങ്ങൾക്കിടെയാണ് റോക്കറ്റിൽ ഗുരുതരമായ തകരാർ കണ്ടെത്തിയത്. ദൗത്യം പ്രതിസന്ധിയിലായത് ഹീലിയത്തിൻറെ ഒഴുക്കിൽ തടസ്സം കണ്ടെത്തിയതിനെത്തുടർന്ന്. റോക്കറ്റിനെ പൂർവസ്ഥിതിയിലാക്കാൻ ശ്രമങ്ങൾ തുടരുമെന്ന് നാസ. അടുത്ത വിക്ഷേപണ തീയതി ഏപ്രിൽ ഒന്നിന്. രണ്ടാം വെറ്റ് ഡ്രസ് റിഹേഴ്സലിന് പിന്നാലെ ഗുരുതര സാങ്കേതികപ്പിഴവ് കണ്ടെത്തിയെന്ന് നാസ അധികൃതർ അറിയിച്ചു.
റോക്കറ്റിനെ പൂർവസ്ഥിതിയിലാക്കാൻ ശ്രമങ്ങൾ തുടരുമെന്ന് മിഷൻ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ലോഞ്ച് പാഡിൽ നിന്ന് എസ് എൽഎസ് റോക്കറ്റ് അസംബ്ലി യൂണിറ്റിലേക്ക് മാറ്റിയേക്കും. ഫെബ്രുവരി 20ന് നടത്തിയ നടത്തിയ വെറ്റ് ഡ്രസ് റിഹേഴ്സലിൽ 98 മീറ്റർ ഉയരമുള്ള എസ്എൽഎസ് റോക്കറ്റിൽ അതിശീതീകരിച്ച ദ്രാവക ഇന്ധനം നിറച്ചുള്ള പരിശോധന ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ പൂർത്തിയായിരുന്നു.
മാർച്ച് ആറിന് വിക്ഷേപണം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. എന്നാൽ ഗുരുതരസാങ്കേതിപ്പിഴവ് കണ്ടെത്തിയതിനെത്തുടർന്നാണ് ദൗത്യം വീണ്ടും പ്രതിസന്ധിയിലായത്.
















