ഉപയോക്താക്കൾക്ക് മുന്നിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ എന്നും മുന്നിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്സാപ്പ്. ഇപ്പോഴിതാ മറ്റൊരു കിടിലൻ ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്.
വാട്സാപ്പിൽ ചാറ്റുകൾ നിറയുമ്പോൾ പെട്ടെന്ന് മറുപടി നൽകേണ്ട പല മെസേജുകൾ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് പലപ്പോഴും സംഭവിക്കാറില്ലേ?. മാത്രമല്ല ആവശ്യമുള്ള മെസേജ് കണ്ടു പിടിക്കുന്നതിന് ഏറെ നേരം സ്ക്രോൾ ചെയ്യേണ്ടിയും വരും. ഇതൊഴിവാക്കി ഫാമിലി ഗ്രൂപ്പ്, സ്കൂൾ ഗ്രൂപ്പ്, ജോലി സംബന്ധമായ ഗ്രൂപ്പുകൾ ഇങ്ങനെ സമാന സ്വഭാവമുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ ഒരുമിച്ച് കാണാൻ വാട്സാപ്പിൽ ഒരുക്കിയിരിക്കുന്ന ഫീച്ചറാണ് കസ്റ്റംസ് വാട്സാപ്പ്. ഇതെങ്ങനെയെന്ന് നോക്കാം.
*വാട്സാപ്പ് ചാറ്റ് ടാബ് തുറക്കുക.
*ചാറ്റ് ലിസ്റ്റ് കാണുന്നതിന് താഴേക്ക് സ്വയ്പ് ചെയ്യുക.
*ഫാമിലി, സ്കൂൾ, ജോലി സംബന്ധമായി ചാറ്റ് ലിസ്റ്റുകൾ തയാറാക്കുക.
*ഇനി ഓരോ ലിസ്റ്റുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾ ചാറ്റ് ലിസ്റ്റിൽ ആഡ് ചെയ്യാം.
ഇനി മെസേജുകൾക്കായി വാട്സാപ്പിൽ നീണ്ട സ്ക്രോളിങ് നടത്തേണ്ട. പകരം മെസേജിന്‍റെ സ്വഭാവം അനുസരിച്ച് അനുബന്ധ ചാറ്റ് ലിസ്റ്റിൽ കയറിയാൽ മതി. കസ്റ്റംസ് വാട്സാപ്പ് വാട്സാപ്പിലെ മെസേജുകളുടെ എണ്ണം കുറക്കില്ല. പക്ഷേ മെസേജുകളുടെ നീണ്ട നിര ഒഴിവാക്കാൻ സഹായിക്കും.
















