മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് ബിഗ് ബോസ് മലയാളം താരം അനീഷ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തനിക്ക് വരുന്ന മോശം കമന്റുകൾക്കെതിരെ നിയമനടപടിയുമായി അനീഷ്. ചില ഐഡികളിൽ നിന്ന് തുടർച്ചയായി ഒരു കാരണവുമില്ലാതെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെ പോലും നിഷേധിക്കുന്ന തരത്തിലുള്ള കമന്റുകൾ വരുന്നതെയി അദ്ദേഹം പറഞ്ഞു.
അനീഷിന്റെ വാക്കുകൾ
സൈബർ ഇടങ്ങളിൽ ചെന്ന് എന്തും എഴുതിയിടാം എന്ന സൈക്കോ മാനസികാവസ്ഥയാണ് നിങ്ങൾക്കെങ്കിൽ അതിന് തക്കതായ മറുപടി കിട്ടുക തന്നെ ചെയ്യും. പക്ഷേ ആ മറുപടി നിയമവഴികളിലൂടെ ആയിരിക്കും എന്നുമാത്രം. അതെ ഞാൻ തുടങ്ങുകയാണ്. ചില ഐഡികളിൽ നിന്ന് തുടർച്ചയായി ഒരു കാരണവുമില്ലാതെ മാന്യമായി ജീവിക്കാനുള്ള അവകാശത്തെ പോലും നിഷേധിക്കുന്ന തരത്തിലുള്ള കമന്റുകൾ വരുന്നു. അത്തരത്തിലുള്ള പ്രൊഫൈലുകളെ കണ്ടുപിടിച്ച് നിയമവഴികളിലൂടെ സഞ്ചരിക്കുകയാണ്. എന്തിനുവേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന് അറിയേണ്ടിയിരിക്കുന്നു. സൈക്കോ മനോഭാവം കൊണ്ടാണോ, അതോ മറ്റാർക്കെങ്കിലും വേണ്ടി പിആർ വർക്ക് ചെയ്യുന്നതിന്റെ ഭാഗമായാണോ, ഇനി അതുമല്ലാതെ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്നതൊക്കെ തെളിയേണ്ടിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് നിങ്ങൾ തന്നെ അക്കൗണ്ടബിലിറ്റി ഏറ്റെടുക്കേണ്ടി വരും എന്ന് മാത്രം പറഞ്ഞുകൊണ്ട് നിർത്തുകയാണ്.
















