ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ നിലപാടെടുത്ത തന്ത്രി കണ്ഠര് രാജീവരരെ സർക്കാർ വേട്ടയാടുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മന്ത്രിക്കെതിരെയുള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും, ഇതിന് പിന്നിൽ ഗൂഢമായ രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ജാമ്യവിധി പരിശോധിക്കുമ്പോൾ തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയിൽ വൻ വീഴ്ചകൾ പ്രകടമാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഒരു തെളിവുപോലുമില്ലാതെയാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്തതെന്ന് കോടതിയുടെ നിരീക്ഷണങ്ങളിൽ നിന്ന് വ്യക്തമാണ്. യുവതി പ്രവേശന വിഷയത്തിൽ സർക്കാരിനോട് വിയോജിച്ചതിലുള്ള പക തീർക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സിറ്റിയുടെ (SIT) അന്വേഷണത്തിലെ വീഴ്ചകൾ ഉൾപ്പെടെ വരും ദിവസങ്ങളിൽ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
















