താരസംഘടനയായ അമ്മയിൽ വീണ്ടും വിവാദങ്ങൾ പുകയുന്നു. കഴിഞ്ഞ ദിവസമായിരുന്നു വൈസ് പ്രസിഡന്റായ ലക്ഷ്മിപ്രിയ എക്സിക്യൂട്ടീവ് മെമ്പർ ആയ നീന കുറുപ്പിനെതിരെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാട്സാപ്പിൽ ഗ്രൂപ്പിൽ രൂക്ഷമായ ഭാഷയിലുള്ള പ്രതികരണം നടത്തിയത്. ഇത് പിന്നീട് വാട്സാപ്പിൽ നിന്നും മാധ്യമങ്ങളിലേക്ക് ചോർത്തിനൽകുകയും അതിനുശേഷം വലിയ വാർത്തയാവുകയും ചെയ്തു. കുടുംബസംഗമവുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉടലെടുത്തത്. അമ്പലത്തിന്റെ സ്പോൺസർഷിപ് പ്രശ്നങ്ങളും അതോടൊപ്പം മറ്റു വിഷയങ്ങളും വിവാദമായതിനെതുടർന്നാണ് ലക്ഷ്മിപ്രിയ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. അമ്മമാർക്കൊപ്പം ഡാൻസ് കളിക്കാനുള്ള ഒരു നടിയെ മുറിയിൽ പൂട്ടിയിട്ട നീന കുറുപ്പിന്റെ പ്രവൃത്തിക്കെതിരെ ആയിരുന്നു ലക്ഷ്മിപ്രിയയുടെ രൂക്ഷ പ്രതികരണം. അത് ഒട്ടുമിക്ക മുഖ്യധാര മാധ്യമങ്ങളും വാർത്തയാക്കുകയും ചെയ്തിരുന്നു.
അതേസമയം ലക്ഷ്മിപ്രിയയുടെ ഈ പ്രശ്നവുമായി ബന്ധപ്പെട്ട് അംഗങ്ങൾക്ക് ഊമകത്ത് അയച്ചുതുടങ്ങിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് ലക്ഷ്മിപ്രിയ സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരാളിൽ നിന്നും പണം വാങ്ങിയിരുന്നു. അത് പിന്നീട് തിരിച്ചു നൽകിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട കേസ് നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഊമകത്ത് അംഗങ്ങൾക്ക് അയച്ചതെന്നും പറയുന്നു. ഊമകത്തിൽ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.
ഭരണാസമിതിയിൽ എത്തിയയുടനെ ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മി പ്രിയ ക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ പുറത്തുനിന്നുള്ള പരാതികളായതിനാൽ അത് അമ്മയിൽ ചർച്ചകൾ ചെയ്യണ്ട എന്നാ നിലപാടിൽ ഉറച്ചുനിന്നതാണ് ചില അംഗങ്ങളെ ചൊടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ലക്ഷ്മിപ്രിയ അമ്മയിൽ തുറന്നടിച്ചപ്പോളാണ് ഒളിയമ്പുമായാണ് ഈ ഊമകത്ത് രംഗത്തെത്തിയത്. എല്ലാ അംഗങ്ങൾക്കും ഊമകത്ത് അയച്ചത്. അന്നത്തെ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഊമകത്തുകൾ അയച്ചത്. എന്നാൽ കണ്ണൂർ കോഴിക്കോട് ഭാഗത്തുനിന്നാണ് ഈ കത്തുകൾ അയച്ചതെന്നാണ് അന്വേഷണത്തിൽ മനസിലായത്.
എല്ലാ അംഗങ്ങളുടെയും അഡ്രെസ്സ് അറിയണമെങ്കിൽ താരസംഘടനയായ അമ്മയിലെ 17 എക്സിക്യൂട്ടീവ് അംഗങ്ങളിൽ പ്രധാനപ്പെട്ട അംഗങ്ങൾക്ക് മാത്രമേ അത് ലഭ്യമാവു എന്നാണ് പറയുന്നത്.
അതായത് പ്രസിഡന്റ, വൈസ് പ്രസിഡന്റ്, ട്രഷറർ, ജനറൽ സെക്രട്ടറി.ജോയിന്റ് സെക്രട്ടറി എന്നിവർക്ക് മാത്രമേ അഡ്രെസ്സ് ലഭിക്കുകയുള്ളു. അങ്ങനെയാരോ അഡ്രെസ്സ് എടുത്ത് ഊമകത്തുകൾ അയച്ചതാണെന്നാണ് പറയപ്പെടുന്നത്.
സംഘടനയുടെ വൈസ് പ്രസിഡന്റ് ആയ ലക്ഷ്മിപ്രിയയും ജോയിന്റ് സെക്രട്ടറി ആയ അൻസിബയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൃപ്പുണിത്തറ ഹിൽ പാലസ് പോലീസിൽ പരാതിയും നൽകിയിരുന്നു. പിന്നീട് ആ കേസ് ഒത്തുതീർപ്പയെന്നാണ് സൂചന. ഇതിന്റെ വൈരാഗ്യമായിട്ടാണ് ഇത്തരം കത്തുകൾ വന്നതെന്നും പറയപ്പെടുന്നു. അതോടൊപ്പം കഴിഞ്ഞ ദിവസം വാട്സാപ്പിൽ നീന കുറുപ്പിനെതിരെ ലക്ഷ്മിപ്രിയ അയച്ച മെസ്സേജും ഇതിനുപിന്നിലുണ്ടെന്നു പറയുന്നു. എന്തായാലും വലിയ നാണക്കേട് തന്നെയാണ് താരസംഘടനയായ അമ്മയ്ക്കുണ്ടായിരിക്കുന്നത്. ഇത്തരമൊരു നാണക്കേട് ഇതിനുമുൻപ് താരസംഘടനയ്ക്ക് ഉണ്ടായിട്ടില്ല. ഹേമ കമ്മിറ്റി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പോലും അമ്മ സംഘടന വലിയ ആർജ്ജവത്തോടെ പ്രവർത്തി കാഴ്ചവെച്ചിരുന്നു.
എന്നാൽ ഇത്തവണത്തെ കുടുംബസംഗമത്തിൽ നിന്നാണ് ഇത്തരം പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്. കുടുംബസംഗമത്തിന്റെ സ്പോൺസർഷിപ് വലിയ വിവാദമാവുകയും പിന്നീടത് ആരെയും അറിയിക്കാതെ പരിപാടിയുടെ തലേ ദിവസം മാത്രമാണ് പ്രസിഡന്റ് കാര്യങ്ങൾ മറ്റുള്ളവരെ അറിയിച്ചതെന്നും പറയപ്പെടുന്നു. എന്തായാലും ഈ ഊമകത്തിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്.
ഊമകത്തിന്റെ ഉള്ളടക്കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:
ബഹുമാനപ്പെട്ട സിനിമാ പ്രവർത്തകരെ,
മലയാള സിനിമയെ സ്നേഹിക്കുന്ന ഒരു സാധാരണക്കാരൻ എന്ന നിലയിലാണ് ഞാനിത് എഴുതുന്നത്. അതിലുപരി, നിങ്ങളുടെ സംഘടനയിലെ ഒരു ഭാരവാഹിയിൽ നിന്ന് നേരിട്ട് ചതിയിൽ തകർന്നുപോയ ഒരു മനുഷ്യന്റെ അടുത്ത സുഹൃത്താണ് ഞാൻ. ശ്രീ. സിബിലാലിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഞാൻ ഈ കത്ത് നിങ്ങൾക്കായി എഴുതുന്നത്. അവന്റെ നിസ്സഹായാവസ്ഥയും സങ്കടവും നേരിട്ട് കണ്ണിൽക്കാണാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരമൊരു തുറന്ന കത്തെഴുതാൻ ഞാൻ നിർബന്ധിതനായത്.
നിങ്ങളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് ശ്രീമതി സബീന അബ്ദുൽ ലത്തീഫ് (ലക്ഷ്മിപ്രിയ), ഭർത്താവ് ശ്രീ. പി. ജയ് ദേവ് എന്നിവർക്കെതിരെ സിബിലാൽ നൽകിയ വഞ്ചനാക്കേസ് ഇന്ന് കോടതിയുടെ പരിഗണനയിലാണ്. ഒരു സഹപ്രവർത്തക എന്ന നിലയിലുള്ള വിശ്വാസത്തിൽ ‘ആറാട്ടുപുഴക്കാരൻ’ എന്ന സിനിമയുടെ നിർമ്മാണത്തിനായി അദ്ദേഹം നൽകിയ വലിയൊരു തുക ഇവർ വഞ്ചനയിലൂടെ കൈക്കലാക്കി എന്നതാണ് പരാതി. ഇതിന്റെ നിർണ്ണായകമായ കോടതി നടപടികൾ വരാനിരിക്കുന്ന 2026 മാർച്ച് 3-ന് നടക്കുകയാണ്.
നീതിക്ക് വേണ്ടി നിയമപരമായി പോരാടുന്ന എന്റെ സുഹൃത്ത് ഇന്ന് അനുഭവിക്കുന്ന മാനസിക പീഡനം വിവരിക്കാനാവില്ല. ഗുണ്ടകളെ ഉപയോഗിച്ചുള്ള ഭീഷണികളും, ദുർമന്ത്രവാദം നടത്തി കുടുംബത്തെ നശിപ്പിക്കുമെന്ന ഭയപ്പെടുത്തലുകളും അവനെ വല്ലാതെ തളർത്തിയിട്ടുണ്ട്. സത്യം പുറത്തുവരാതിരിക്കാൻ ഒരു മനുഷ്യനെ ഏതൊക്കെ രീതിയിൽ തകർക്കാമോ അതെല്ലാം ഇവിടെ നടക്കുന്നു.
ഏറ്റവും ഗൗരവകരമായ കാര്യം, ഈ ചതിയെക്കുറിച്ചുള്ള വ്യക്തമായ തെളിവുകൾ സഹിതം സിബിലാൽ ആദ്യം ഇമെയിൽ വഴിയും പിന്നീട് നേരിട്ടെത്തിയും നിങ്ങളുടെ സംഘടനയ്ക്ക് പരാതി നൽകിയിരുന്നു എന്നതാണ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ആ പരാതിയിൽ യാതൊരു മറുപടിയോ തുടർനടപടിയോ ഉണ്ടായിട്ടില്ല. ഒരു ഭാരവാഹിക്കെതിരെ പരാതി വരുമ്പോൾ അത് അന്വേഷിക്കാനും മറുപടി നൽകാനും സംഘടന തയ്യാറാകാത്തത് എന്തുകൊണ്ടാണ്?
ലക്ഷ്മിപ്രിയ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഈ പരാതിയുടെ നടപടികൾ തടയുകയാണോ?
ഒരു സാധാരണ അംഗം പോലും അറിയാത്ത ഈ വിഷയം സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്യപ്പെടാത്തത് ആരെ സംരക്ഷിക്കാനാണ്?
സംഘടന നൽകേണ്ട ഒരു ചെറിയ മറുപടി പോലും വൈകിപ്പിക്കുന്നത് അവന് കോടതിയിൽ ലഭിക്കേണ്ട നീതിയെ തടയാൻ വേണ്ടിയാണോ എന്ന് ഞങ്ങളെപ്പോലെയുള്ള സുഹൃത്തുക്കൾ സംശയിക്കുന്നു. താൻ നേരിട്ട ചതിയെക്കുറിച്ച് ആരോടും പരാതിപ്പെടാതെ സങ്കടം ഉള്ളിലൊതുക്കി കഴിയുന്ന സിബിലാലിന്റെ അവസ്ഥ കണ്ടാണ് ഞാൻ ഇതിൽ ഇടപെടുന്നത്. ഒരു ക്രിമിനൽ കേസിൽ പ്രതിയായി നിൽക്കുന്നവർ സംഘടനയുടെ നേതൃത്വത്തിൽ തുടരുന്നത് അംഗങ്ങൾക്ക് തന്നെ അപമാനമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് നേരിട്ട് അവനോടോ (സിബിലാൽ: +91 75599 19315) ബന്ധപ്പെട്ടാൽ കാര്യങ്ങൾ ബോധ്യപ്പെടും.
സത്യം അധികകാലം മൂടിവെക്കാനാവില്ല. നീതി നടപ്പിലാക്കാൻ നിങ്ങൾ ഓരോരുത്തരും ഇടപെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സിബിലാലിന്റെ ഒരു സുഹൃത്ത്.
എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പ് ലക്ഷമിപ്രിയയുടെ അന്നത്തെ പ്രശ്നത്തോടുകൂടി അഡ്മിൻ ഒൺലി ആക്കി പൂട്ടിയിട്ടിരിക്കുകയാണ്. എന്നാൽ അന്ന് അതിന് മറുപടി നൽകിയ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന്റെ ഓഡിയോയും പുറത്തായിട്ടുണ്ട്. അത് ജനറൽ സെക്രട്ടറി നൽകിയതാണെന്നാണ് പറയപ്പെടുന്നത്.
അതുപോലെ കുക്കു പരമേശ്വരൻ ഉൾപ്പെടെയുള്ളവർ ഓഡിയോ ചോർത്തി നൽകിയെന്നും പറയപ്പെടുന്നു. വർഷങ്ങൾക്കുമുൻപ് ഇത്തരം ഓഡിയോ ക്ലിപ്പ് ചോർന്നതുമായി ബന്ധപ്പെട്ട് വലിയ അന്വേഷണം ഉണ്ടായിരുന്ന സാഹചര്യമുണ്ടായിരുന്നു. വാർത്തകൾ ചോരുന്നതിനേക്കാൾ ഗുരുതരമാണ് അതിലുൾപ്പെടുന്ന ഓഡിയോ ക്ലിപ്പുകൾ ചോരുന്നത്. വാർത്തകൾ പരസ്പരം കൈമാറുന്നുണ്ടെങ്കിലും ഓഡിയോ ക്ലിപ്പുകളായിട്ട് ചോരുന്നത് ഇതാദ്യമായിട്ടാണ്. ഇതിനെതിരെ അന്വേഷണം വേണമെന്ന് ഒരു വിഭാഗം ആവിശ്യപ്പെടുന്നുണ്ട്. താരസംഘടനയിൽ പ്രായംചെന്ന അംഗങ്ങൾ വളരെ പ്രയാസത്തോടെയാണ് ഈ വാർത്തകൾ അറിയുന്നത്. ചില ആളുകൾ രാജിക്ക് ഒരുങ്ങുന്നെന്നും സൂചനയുണ്ട്. അതോടൊപ്പം അഡ്മിൻ ഒൺലി ആക്കിയതിനാൽ സംസാരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റ് ചെയ്തുവെന്നാണ് കിട്ടുന്ന വിവരം. വലിയ വിവാദങ്ങൾ ഉണ്ടായിട്ടും മുതിർന്ന അംഗങ്ങൾ പ്രശ്നങ്ങളിൽ ഇടപെടാത്തത് മറ്റംഗങ്ങളെ അതിശയിപ്പിക്കുകയാണ്. എന്തായാലും വരും ദിവസങ്ങളിൽ താരസംഘടനയായ അമ്മയിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എക്സിക്യൂട്ടീവ് അംഗങ്ങൾ അതൃപ്തി അറിയിച്ച സാഹചര്യത്തിൽ പ്രധാന പദവിവിയിൽ ഇരിക്കുന്നവർ നടപടികളിലേക്ക് പോകുമെന്ന് പറയപ്പെടുന്നു.
എന്നാൽ അങ്ങനെ നടപടിയുമായി മുന്നോട്ട് പോയിക്കഴിഞ്ഞാൽ എറ്റവും ആദ്യം നടപടി എടുക്കേണ്ടത് ഇപ്പോഴത്തെ കമ്മിറ്റിയുടെ പ്രധാന പോസ്റ്റിൽ ഇരിക്കുന്നവരുടെ എതിരെയാകണമെന്ന് ഒരു വിഭാഗം എക്സിക്യൂട്ടീവ് അംഗങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട്. കുടുംബ സംഗമത്തിന്റെ തലേദിവസം നീനക്കുറിപ്പ് ടിനി ടോമിനെതിരെ വലിയ രീതിയിൽ മോശമായ സംസാരിച്ചു എന്നും വാർത്തയുണ്ട്. ഇതുമായി ബന്ധപ്പെട്ട് മൈക്കിലൂടെ ആയിരുന്നു എനിക്കെതിരെ അസഭ്യവർഷം ചൊരിഞ്ഞു എന്നാണ് പറയുന്നത്. ഈ കാര്യങ്ങളെല്ലാം കൃത്യമായി ചൂണ്ടിക്കാട്ടിയായിരുന്നു ലക്ഷ്മിപ്രിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഓഡിയോ അയച്ചത്. ഈ ഓഡിയോ ഉൾപ്പെടെയാണ് ചോർത്തി മാധ്യമങ്ങൾക്ക് നൽകിയ കമ്മിറ്റിയിലെ മുതിർന്ന അംഗങ്ങൾ പ്രചരിക്കാതിരിക്കുന്നത്.
















