കല്ലമ്പലം കടുവയിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. ആറ്റിങ്ങൽ കിഴുവിലം പറയത്തുകോണം സമീറ മൻസിലിൽ മുൻസിർ (38), കടയ്ക്കാവൂർ മണ്ണാത്തിമൂല വിളയിൽ പടിക്കൽ വീട്ടിൽ രാജ്‌മോൻ (37), ആലംകോട് പെരുംകുളം മാളവിക പൊയ്ക സൽമാൻ മൻസിലിൽ സൽമാൻ (20)എന്നിവരാണ് 5 ഗ്രാമിൽ കൂടുതൽ എം.ഡി.എം.എയുമായി പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രതികൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ഒരു മാസമായി ഇവർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലായ പ്രതികൾ മോഷണം, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















