മലയാളികളുടെ പ്രിയങ്കരിയാണ് അനശ്വര രാജൻ. ഇപ്പോഴിതാ നടിയുടെ ഗ്ലാമര്‍ ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്. ജി.വി. പ്രകാശ് നായകനായ തമിഴ് ചിത്രം ‘ലക്കി ദ് സൂപ്പർസ്റ്റാറി’ൽ നിന്നുള്ള രംഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി 20ന് ഹോട്ട്സ്റ്റാറിലൂടെ നേരിട്ടാണ് ചിത്രം റിലീസ് ചെയ്തത്.
Pure grace in every frame ✨
Anaswara Rajan glow next level 💙#AnaswaraRajan pic.twitter.com/XGKoIFCPgA— Cine Talks With Raju (@CineTalksRaju) February 22, 2026
ഒടിടി റിലീസ് ചെയ്തതോടെ സിനിമയിൽ നിന്നുളള അനശ്വരയുടെ ഗ്ലാമർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. നടിയെ വിമർശിച്ചും ചിലർ എത്തുന്നുണ്ട്. തമിഴിലെത്തുമ്പോൾ എന്തിന് ഗ്ലാമറാകുന്നു എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.
അതേസമയം നടി പിന്തുണച്ച് ആരാധകരും എത്തി. തമിഴിൽ മാത്രമല്ല തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ച നടിയാണ് അനശ്വരയെന്നും വിമർശിക്കാൻ മാത്രം ഇതിൽ ഒന്നുമില്ലെന്നുമാണ് ആരാധകർ പറയുന്നത്.
ഉദയ് മഹേഷ് സംവിധാനം ചെയ്ത സിനിമയാണ് ‘ലക്കി ദ് സൂപ്പർസ്റ്റാർ’. അനശ്വരയുടെ നാലാമത്തെ തമിഴ് ചിത്രമാണിത്. അഭിഷൻ ജീവിന്ത് നായകനായെത്തി മദൻ സംവിധാനം ചെയ്ത ‘വിത്ത് ലവ്’ എന്ന സിനിമയും ഫെബ്രുവരിയിൽ അനശ്വരയുടേതായി തിയറ്ററുകളിൽ എത്തിയിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിച്ചത്. ചിത്രത്തിലെ അനശ്വരയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
















