കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇരുപത്തിയെട്ടു വയസ്സുകാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ആണ്‍സുഹൃത്തിനൊപ്പം യാത്രചെയ്യവേയാണ് ഏഴംഗ സംഘം യുവതിയെ ആക്രമിച്ചത്. ഇവരിൽ നിന്ന് പണം തട്ടിയെടുത്തതായും പൊലീസ് പറയുന്നു. ഫെബ്രുവരി 19നാണ് സംഭവം. സിൽച്ചാറിനടുത്ത് കാറിൽ ആൺസുഹൃത്തിനൊപ്പം യാത്ര ചെയ്യവേയാണ് മറ്റൊരു വാഹനത്തിലെത്തിയ ഏഴംഗ സംഘം യുവാക്കൾ തടഞ്ഞു നിർത്തി യുവതിയെ ആക്രമിച്ചത്. പിന്നീട് യുവതി പരാതി നൽകുകയും കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഇവരുടെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ എടുത്തതായും എഫ്ഐആറിൽ പറയുന്നു. പ്രതികളിൽ രണ്ടുപേരെ യുവതി തിരിച്ചറിഞ്ഞു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കേസ് റജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
















