കോഴിക്കോട് കോര്‍പറേഷനിലെ കെട്ടിടങ്ങളുടെ പരിശോധനയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കണം. കുറ്റം ചെയ്തവർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധങ്ങൾ സ്വാഭാവികമാണ് അവരെ ആക്ഷേപിക്കില്ലെന്ന് പറഞ്ഞ മന്ത്രി ഒരുമിച്ച് നിൽക്കേണ്ട അവസ്ഥയിൽ ഒരുമിച്ച് നിൽക്കണം എന്നും പറഞ്ഞു.
നേരത്തെ ഈ കെട്ടിടവുമായി ബന്ധപ്പെട്ട റിപ്പോർട്ട് വന്നിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് കൃത്യമായി നിലപാട് സ്വീകരിച്ചില്ലയെന്നും മന്ത്രി ചോദിച്ചു. നിലവിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.
















