എറണാകുളം എടവനക്കാട്ട് വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി ക്ലീറ്റസ് (70), ഭാര്യ വിമല (70) എന്നിവരെയാണ് ഇന്ന് രാവിലെ കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറെ നാളായി വിമലയെ അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങളും അതുമൂലമുണ്ടായ മാനസിക വിഷമവുമാകാം ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മക്കളില്ലാത്ത ക്ലീറ്റസും വിമലയും ക്ലീറ്റസിന്റെ ഇളയ സഹോദരനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഏറെ വൈകിയിട്ടും ഇവരെ പുറത്തുകാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജനാലയിൽ തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
















