നിർണായക സിപിഐഎം പൊളിറ്റ് ബ്യൂറോ ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം പിബി അംഗങ്ങളായ പിണറായി വിജയനും, എ. വിജയരാഘവനും മത്സരിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും.
മറ്റ് പിബി അംഗങ്ങളുടെ സ്ഥാനാർഥിത്വവും ചർച്ചയാകും. രണ്ട് ടേം നിബന്ധനയിൽ ഇളവുവരുത്തുന്നതിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഡൽഹിയിലാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നത്.
സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ചുരുങ്ങിയത് നാല് അംഗങ്ങൾ എങ്കിലും മത്സരിച്ചേക്കും എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
















