എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണമായും പിആര്‍ മാത്രമായി മാറിയെന്ന് ഷാഫി പറമ്പില്‍. ഒരു കാര്യം പറയാം. ആര് ഇന്റര്‍വ്യൂ ചെയ്താലും ഇത്തവണ സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല. ജനങ്ങള്‍ അവരുടെ എല്ലാ അഭിമുഖവും കാഴ്ചപ്പാടും തയ്യാറാക്കി വെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി, കണ്‍സിസ്റ്റന്റായി ഞങ്ങള്‍ പെര്‍ഫോം ചെയ്തു വരുന്നുണ്ട്. ഞങ്ങള്‍ നന്നായി പ്രിപ്പയര്‍ ചെയ്ത്, അതിനുവേണ്ടി മിഷന്‍ തയ്യാറാക്കി. ഉപതിരഞ്ഞെടുപ്പുകള്‍ എങ്ങനെ ഞങ്ങള്‍ അപ്രോച്ച് ചെയ്‌തെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പിന്നെ എല്ലാത്തിലും ഉപരി ഇവിടെ ഭരിക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ടല്ലോ? അത് ജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങള്‍ ചെറുതല്ലല്ലോ? ജനങ്ങള്‍ വെറുതെ ഇരിക്കുകയാണോ? ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണ്ടതല്ല പടം. അത് ട്രെയിലറാ. പടം വരാനിരിക്കുന്നതേയുള്ളൂ. അത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓവര്‍ കോണ്‍ഫിഡന്‍സ് ആവാന്‍ പാടില്ല എന്ന് ഞങ്ങള്‍ക്ക് നന്നായിട്ട് അറിയാം. കാരണം ആരും എഴുതി ഒപ്പിട്ടിട്ട് ഒന്നുമില്ല. ജനങ്ങള്‍ പോളിംഗ് ബൂത്തില്‍ ചെന്ന് വോട്ട് ചെയ്താല്‍ തന്നെയേ അത് കിട്ടുകയുള്ളൂ. അവര്‍ക്ക് വോട്ട് ഉണ്ട് എന്ന് ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനം ഇപ്പോള്‍ ഞങ്ങള്‍ ആരംഭിച്ചു. ഞങ്ങളുടെ ക്യാമ്പുകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
















