മുഖ്യമന്ത്രി പിണറായി വിജയൻ സാധാരണക്കാരായ സ്ത്രീകളുടെ അടക്കം വിവരങ്ങൾ കൈമാറിയെന്ന ഗുരുധര ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡാറ്റാ ചോർച്ചയുടെ പിന്നിൽ പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും മുഖ്യമന്ത്രി നേരിട്ട് ഒരു കോടിയിലതികം പേരുടെ വിവരങ്ങൾ അവരുടെ സമ്മതമില്ലാതെ ശേഖരിച്ചു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അയച്ചതായും ചെന്നിത്തല വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി ഓഫീസ് വിവരങ്ങൾ ആവശ്യപ്പെട്ട് അയച്ച രണ്ട് കത്തുകളും ചെന്നിത്തല പുറത്തുവിട്ടിരിക്കുകയാണ്. സ്ത്രീസുരക്ഷ എന്ന പേരിൽ തുടങ്ങിയ പദ്ധതിയിൽ നിന്നും 35 നു മുകളിൽ പ്രായമുള്ള ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി നൽകിയ കത്ത് പ്രകാരം ചോർത്തിയെടുത്തതെന്ന് ചെന്നിത്തല ആരോപിച്ചു. ഇതിനുതെളിവായി മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷൽ ഡ്യുട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് അയച്ച കത്തും അദ്ദേഹം പുറത്തുവിട്ടു.
ഡാറ്റകൾ പുറത്തുപോയാൽ സൈബർ തട്ടിപ്പടക്കമുള്ള വൻ കുറ്റകൃത്യങ്ങൾക്ക് വഴിവെക്കുമെന്നും സൈബർ തട്ടിപ്പ് സംഘങ്ങളുടെ കയ്യിൽ ഈ പാവപ്പെട്ട സ്ത്രീകളുടെ വ്യക്തിവിവരങ്ങൾ എത്തിയാൽ ഗുരുതരമായ പ്രത്യഘാതമാണുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
















