ത്രിശ്ശൂരിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിൽ നിന്ന് 50,000 രൂപയും 4 പവൻ സ്വർണവും മോഷണം പോയി. ജില്ലാ പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സാണ് കുത്തി തുറന്നു പണവും സ്വർണവും മോഷ്ടിച്ചത്.
കഴിഞ ദിവസമാണ് സംഭവം നടക്കുന്നത്. വീടിന്റെ വാതിൽ തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. പോലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
















