കഞ്ചാവ് കൈവശം വച്ച മൂന്ന് യുവാക്കൾക്കെതിരെ കേസ്. ആദം (21), അമിത് (21), കാർത്തിക് (20) എന്നിവർക്കെതിരെയാണു കേസെടുത്തത്. 4 ഗ്രാം കഞ്ചാവാണ് ഇവരുടെ പക്കൽനിന്നും ഹിൽപാലസ് പൊലീസ് കണ്ടെടുത്തത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണു സംഭവം. രാത്രികാല പട്രോളിങ് നടത്തുന്നതിനിടെ തിരുവാങ്കുളം വില്ലേജ് മകളിയം അമ്പലത്തിന് സമീപത്തുനിന്നാണു പൊലീസ് ഇവരെ പിടികൂടിയത്. കഞ്ചാവ് സിപ് ലോക്ക് കവറിലാക്കി വൈകവശം വച്ചിരിക്കുകയായിരുന്നു. മൂന്നുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
















