സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് വഴി യുവതിക്ക് നിരന്തരമായി അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച് ശല്യം ചെയ്യുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. പാലക്കാട് കോട്ടായി സ്വദേശി സംരക്ഷണം ഉന്നതി വീട്ടിൽ രജീഷിനെയാണ് (39) പോലീസ് അറസ്റ്റ് ചെയ്തത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
കഴിഞ്ഞ ജനുവരി 14-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ യുവതിയുടെ ഫോണിലേക്ക് പ്രതി തുടർച്ചയായി അശ്ലീല ചുവയുള്ള സന്ദേശങ്ങളും വീഡിയോകളും അയക്കുകയായിരുന്നു. സൈബർ ഇടങ്ങളിലെ അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് കോട്ടായി സ്വദേശിയായ രജീഷിനെ പിടികൂടാൻ കഴിഞ്ഞത്.
















