ഗൾഫ് മേഖലയെ നടുക്കിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനെതിരെ കർശന നടപടിയുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്.
ഇറാനിലെ എംബസി അടിയന്തരമായി യുഎഇ അടച്ചുപൂട്ടി. അംബാസിഡർ ഉൾപ്പെടെയുള്ള മുഴുവൻ നയതന്ത്ര ഉദ്യോഗസ്ഥരെയും അവിടെനിന്ന് പിൻവലിക്കാനും തീരുമാനിച്ചു.
ഇറാൻ സാധാരണ ജനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഈ സുപ്രധാന നീക്കം. യുഎഇയുടെ ഈ തീരുമാനം ഇറാനെ നയതന്ത്രപരമായി കൂടുതൽ ഒറ്റപ്പെടുത്താൻ സാധ്യതയുണ്ട്.
അതേസമയം ഈ പ്രതിസന്ധി ഘട്ടത്തിൽ യുഎഇക്ക് പൂർണ്ണ പിന്തുണയുമായി ഇന്ത്യ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിക്കുകയും ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു.
യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന സുരക്ഷയ്ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ ഇന്ത്യ ആദ്യമായാണ് ഇത്തരത്തിൽ ഒരു രാജ്യത്തിന് പരസ്യമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്.
















