പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി നടൻ രമേഷ് പിഷാരടി ജനവിധി തേടിയേക്കുമെന്ന് സൂചന. സംവിധായകൻ, സ്റ്റാൻഡ് അപ്പ് കൊമേഡിയൻ എന്നീ നിലകളിൽ വലിയ ജനപ്രീതിയുള്ള പിഷാരടി പാലക്കാട് മത്സരിക്കാൻ സന്നദ്ധത അറിയിച്ചതോടെ പാർട്ടി സ്ക്രീനിംഗ് കമ്മിറ്റി അദ്ദേഹത്തിന്റെ പേര് പരിഗണനയ്ക്കായി കൈമാറി.
കെ. മുരളീധരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പേരുകൾ ചർച്ചകളിൽ വന്നിരുന്നെങ്കിലും താരമെന്ന നിലയിലുള്ള പിഷാരടിയുടെ സ്വീകാര്യത വോട്ടായി മാറുമെന്ന പ്രതീക്ഷയിൽ അന്തിമ പട്ടികയിൽ അദ്ദേഹത്തിന് മുൻഗണന ലഭിക്കുകയായിരുന്നു.
സിറ്റിംഗ് എംഎൽഎ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെയാണ് പാലക്കാട് മണ്ഡലം നിലനിർത്താൻ കരുത്തനായ ഒരു പകരക്കാരനെ കോൺഗ്രസ് തേടിയത്.
















