തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ സീറ്റു വിഭജന ചര്‍ച്ചകള്‍ക്കിടെ നിര്‍ണായ ഇടതുമുന്നണി ഇന്ന് യോഗം ചേരും. വൈകീട്ട് മൂന്നിന് എകെജി സെന്ററിലാണ് യോഗം. മുന്നണിയിലെ സീറ്റു വിഭജനം എത്രയും വേഗം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. 13 സീറ്റ് വേണമെന്ന കടുത്ത നിലപാടിലാണ് കേരള കോണ്‍ഗ്രസ് (എം). എന്നാല്‍ 12 സീറ്റ് നല്‍കാമെന്നാണ് സിപിഎം അറിയിച്ചിട്ടുള്ളത്.
സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. മുന്‍മന്ത്രി കെ കെ ശൈലജയെ മട്ടന്നൂരിന് പകരം, പേരാവൂരില്‍ മത്സരിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായിരുന്നു. സ്പീക്കര്‍ ഷംസീറിനും ഇത്തവണ സീറ്റില്ല. പകരം തലശ്ശേരിയില്‍ കാരായി രാജന്റെ പേരാണ് ജില്ലാ നേതൃത്വം നിര്‍ദേശിച്ചിട്ടുള്ളത്.
















