തിരുവനന്തപുരം: പാർട്ടി അവഹേളിച്ചു എന്ന് ചിന്തിക്കാൻ സാധ്യതയുള്ള സഖാവല്ല ജി സുധാകരൻ എന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജൻ. നല്ല പക്വതയും കുറേ അനുഭവങ്ങളുമുള്ള ആളാണ് ജി സുധാകരൻ. ആ നിലയിൽ അദ്ദേഹം അങ്ങനെ ചിന്തിക്കും എന്ന് കരുതുന്നില്ല.
അദ്ദേഹത്തെ പാർട്ടി എല്ലാ രീതിയിലും പരിഗണിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് ഇ പി ജയരാജൻ പറഞ്ഞു. 63 വർഷത്തെ പാർട്ടി അംഗത്വ ചരിത്രമുള്ള താൻ ഇനി അംഗത്വം പുതുക്കുന്നില്ലെന്നും പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.















