ചെന്നൈയിൽ ഭിന്നശേഷിക്കാരിയായ മകൾ കിണറ്റിൽ ചാടിയപ്പോൾ അതിസാഹസികമായി രക്ഷിച്ചു അമ്മ. അയ്യങ്കാട്ടുത്തോട്ടം ഊഞ്ചപ്പാളയം സ്വദേശിയായ മുത്തുമണിയാണ് (55) മകൾ ദിവ്യയെ (27) കിണറ്റിൽ നിന്ന് രക്ഷപെടുത്തിയത്.
ഇന്നലെ ആയിരുന്നു സംഭവം നടന്നത്. ഭിന്നശേഷിക്കാരിയായ ദിവ്യ പെട്ടന്ന് കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇത് കണ്ടു നിന്ന അമ്മ മുത്തുമണി ഉടൻ തന്നെ ആഴമേറിയ കിണറ്റിലേക്ക് കൂടെ എടുത്തു ചാടി. ശേഷം മകളെ ചേർത്ത് പിടിച്ചു അടുത്ത് കണ്ട കയറിൽ തൂങ്ങി നിന്നു ഉറക്കെ നിലവിളിച്ചു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയും ഇവരെത്തി രണ്ടുപേരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു. അവശരായ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
















