സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പട്ടിക സമിതിയിൽ വിശദമായി ചർച്ച ചെയ്യും. തർക്കമുള്ള മണ്ഡലങ്ങളിൽ സംസ്ഥാന സമിതിയുടെ തീരുമാനം നിർണായകമാകും.
സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്ന സ്ഥാനാർഥിപ്പട്ടിക ജില്ലാ കമ്മിറ്റികളിൽ ചർച്ച ചെയ്യും. ജില്ലാ കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും ചർച്ചചെയ്ത് വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റിനു മുന്നിലെത്തും.
ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കാൻ ആണ് സിപിഐഎം തീരുമാനിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് വൈകുമെന്ന സൂചനകൾ വന്നതിനാൽ സ്ഥാനാർഥി പട്ടികയും പ്രഖ്യാപനം വൈകിയേക്കും.
















