പാലക്കാട്: ജില്ലയിലെ സിപിഐഎം നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുന്നവര്‍ ഒത്തുചേര്‍ന്ന പരിപാടി ഉദ്ഘാടനം ചെയ്ത് മുന്‍ എംഎല്‍എ പി കെ ശശി. സിപിഐഎം വിമത കണ്‍വെന്‍ഷനില്‍ പി കെ ശശി പങ്കെടുക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് വിമത കണ്‍വെന്‍ഷന്‍ അല്ലെന്നും അസംതൃപ്തരുടെ യോഗമാണെന്നുമായിരുന്നു പി കെ ശശി പറഞ്ഞത്.
ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കണ്‍വെന്‍ഷനാണിത്. നിര്‍ബന്ധിത സാഹചര്യം കൊണ്ടാണ് കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്. അഴിമതിക്കും അനീതിക്കുമെതിരെ പാര്‍ട്ടികകത്ത് ശബ്ദമുയര്‍ത്തിയവരാണ് ഇവിടെയുള്ളവര്‍. അതിന്റെ പേരില്‍ പാര്‍ട്ടി നടപടി നേരിട്ടവരുടെ രോഷപ്രകടനമാണ് ഈ കണ്‍വെന്‍ഷനെന്നും പി കെ ശശി പറഞ്ഞു.
















