ആരാധകർ ഏറെയുള്ള നടിയാണ് സംയുക്ത മേനോൻ. ഇപ്പോഴിതാ തെന്നിന്ത്യൻ താര സുന്ദരി സംയുക്തയുടെ പുത്തൻ വർക്ക് ഔട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കഠിനമായ വർക്ക് ഔട്ട് സെഷന്റെ ദൃശ്യങ്ങൾ താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.

നീല നിറത്തിലുള്ള ടൂ പീസ് ജിം വെയറിൽ അതീവ ഗ്ലാമറസ്സായ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ജിമ്മിലെ കഠിനമായ വ്യായാമമുറകൾക്ക് ശേഷം തളർന്നു കിടക്കുന്ന ചിത്രങ്ങളും ഇതിനോടൊപ്പമുണ്ട്. ‘ഫീൽ ദ് ബേൺ ബേബി’ എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംയുക്തയുടെ ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. സംയുക്തയുടെ മേക്കോവറിനെ പുകഴ്ത്തി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. “കാണാൻ ഒരു ബാർബി ഡോളിനെപ്പോലെയുണ്ട്” എന്നാണ് ആരാധകരിലൊരാൾ കുറിച്ചത്. താരത്തിന്റെ അർപ്പണബോധത്തെയും ഫിറ്റ്‌നസിനോടുള്ള താൽപ്പര്യത്തെയും അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളും ധാരാളമായുണ്ട്.
തെലുങ്കിലും തമിഴിലും മലയാളത്തിലുമായി നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് സംയുക്തയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. നിഖിൽ സിദ്ധാർത്ഥ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ ഇതിൽ പ്രധാനപ്പെട്ടതാണ്. കഥാപാത്രങ്ങൾക്കായി ശാരീരികമായ മാറ്റങ്ങൾ വരുത്തുന്നതിൽ സംയുക്ത എന്നും ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ പുറത്തുവന്ന വർക്ക് ഔട്ട് ചിത്രങ്ങളും വരാനിരിക്കുന്ന ഏതെങ്കിലും ആക്‌ഷൻ വേഷത്തിന് വേണ്ടിയുള്ള തയാറെടുപ്പാണോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
















