അമ്പതിനായിരത്തോളം എപ്സ്റ്റീൻ ഫയലുകൾ ഈയാഴ്ച പുറത്തുവിടുമെന്ന് യുഎസ് നീതിന്യായ വകുപ്പ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഒരു സ്ത്രീ നടത്തിയ ആരോപണങ്ങൾ ഉൾപ്പെടുന്ന ഫയലുകളാണ് പുറത്തുവിടുന്നത്. വാൾ സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. യുഎസ് നീതിന്യായ വകുപ്പ് പ്രസിദ്ധീകരിച്ച രേഖകളിൽ നിന്ന് നാൽപ്പതിനായിരത്തിൽ അധികം ഫയലുകള്‍ കാണാതായെന്നു പത്രം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ 47,635 ഫയലുകൾ കൂടുതൽ പരിശോധനയ്ക്കായി പിൻവലിച്ചെന്നും അവ അവലോകനം നടത്തി വീണ്ടും പ്രസിദ്ധീകരിക്കുമെന്നും യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. ട്രംപിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയുമായുള്ള എഫ്ബിഐ കൂടിക്കാഴ്ചയുടെ വിവരങ്ങളാണ് ഈ ഫയലുകളിലെന്നാണ് വിവരം.
















