കോളേജ് വിദ്യാർഥിനി ജാസ്‌ലിയയെ ഇടിച്ചിട്ടു നിർത്താത്ത പോയ കാർ ഓടിച്ചിരുന്ന ഡോ. സിറിയക് പി. ജോർജിനെ പിടികൂടി പോലീസ്. വാഗമൺ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഉടൻ തന്നെ അങ്കമാലി പോലീസിന് കൈമാറും.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. അങ്കമാലി മോണിങ് സ്റ്റാർ കോളേജ് വിദ്യാർത്ഥിയായ ജാസ്‌ലിയ തന്റെ പാർട്ട് ടൈം ജോലി കഴിഞു തിരിച്ചു ഹോസ്റ്റലിലേക്ക് പോകുന്ന വഴിയായിരുന്നു അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുന്നത്. ഇടിച്ചതിന് ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. ഉടൻ തന്നെ ജാസ്‌ലിയയെ ആശുപത്രിയിൽ എത്തിച്ചേക്കിലും മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു.
അപകടം നടന്നു ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസിനെ പ്രതിയെ പിടിക്കാൻ സാധിച്ചിരുന്നില്ല. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഇയാളുടെ പിതാവിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇന്ന് രാവിലെ വാഗമൺ പോലീസ് നടത്തിയ സാധാരണ പരിശോധനയ്ക്കിടയിലാണ് സിറിയക് പിടിയിലായത്. പരിശോധനയ്ക്കിടെ സിറിയക് പി. ജോർജിനെ കണ്ടതോടെ സംശയം തോന്നിയ പോലീസ് ഇയാളെ ചോദ്യം ചെയ്യുകയും ഇയാൾ പ്രതിയാണെന്ന് മനസിലാക്കുകയുമായിരുന്നു.
















