കേരള സ്റ്റോറി സിനിമ ആരും തീയേറ്ററുകളിൽ പോയി കാണാത്തതിൽ സന്തോഷം പ്രകടിപ്പിച്ചു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങളെ മോശമായി കാണിക്കാനും വിദ്വേഷം പരത്താനും ആയി ഇറക്കിയ സിനിമ തീയേറ്ററുകളിൽ ആരും കയറാതെ ഒഴിഞ്ഞ് കിടക്കുന്നത് കാണുന്നതിൽ സന്തോഷം ഉണ്ടെന്നാണ് കുട്ടിക്കാനം മരിയൻ കോളജിൽ വിദ്യാർഥികളുമായി സംസാരിക്കവെയാണ് അദ്ദേഹം പറഞ്ഞത്.
സിനിമയിലുള്ളതല്ല കേരളത്തിന്‍റെ പാരമ്പര്യവും സംസ്കാരവും എന്നും രാജ്യത്തെ മിക്കവർക്കും അറിയാമെന്നും ഇതുപോലെ ഉള്ള സിനിമകളും മാധ്യമങ്ങളും ഒക്കെ ആളുകളിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയത്.
















