പ്രണയിക്കാൻ കാണിക്കുന്ന അതേ ധൈര്യം പ്രണയം പരാജയപ്പെടുമ്പോഴും നമ്മൾ കാണിക്കേണ്ടതുണ്ട്. പ്രണയിക്കുന്നവർ എന്നും ഒരുമിക്കണമെന്നില്ല. സാഹചര്യങ്ങൾ കൊണ്ടോ മറ്റോ വഴിപിരിയേണ്ടി വരുമ്പോൾ, പരസ്പരം ഉപദ്രവിക്കാനോ ശല്യം ചെയ്യാനോ നിൽക്കാതെ സ്വന്തം വഴിക്ക് മുന്നോട്ട് പോകാനുള്ള പക്വതയാണ് എല്ലാവർക്കും വേണ്ടത്. എന്നാൽ പലപ്പോഴും വികാരങ്ങൾ വിവേകത്തിന് വഴിമാറുന്നിടത്താണ് വലിയ ദുരന്തങ്ങൾ സംഭവിക്കുന്നത്.
അത്തരത്തിലൊരു കരളലിയിക്കുന്ന വാർത്തയാണ് രാജസ്ഥാനിൽ നിന്നും വരുന്നത്. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി തന്റെ പ്രണയം ഉപേക്ഷിച്ച ഒരു പെൺകുട്ടി. വർഷങ്ങൾക്ക് ശേഷം അവൾ തിരിച്ചെത്തിയപ്പോൾ കാമുകൻ മറ്റൊരാളുടെ ഭർത്താവും പിതാവുമായിരുന്നു. പഴയ പ്രണയവും പുതിയ ജീവിതവും തമ്മിലുള്ള സംഘർഷം ഒടുവിൽ ചെന്നവസാനിച്ചത് ഒരു ചിതയിലാണ്. 80 ശതമാനം പൊള്ളലേറ്റ് ഐ.സി.യുവിൽ മരണത്തോട് മല്ലിടുമ്പോഴും “അമ്മേ, എന്നെ രക്ഷിക്കൂ” എന്ന് അവൾ നിലവിളിക്കുന്നുണ്ടായിരുന്നു. ഇത് കൊലപാതകമാണോ അതോ ആത്മഹത്യയാണോ? ഇന്നും ഉത്തരം കിട്ടാത്ത ആ ചോദ്യത്തിന് പിന്നിലെ ദുരൂഹതകളിലേക്ക്…
2025 ഏപ്രിൽ 24. രാജസ്ഥാനിലെ കോട്ട്പുത്ലിയിൽ ആണ് ഗായത്രി ദേവിയും മക്കളും ജീവിച്ചിരുന്നത്. ഗാത്രി ദേവിയുടെ മകൾ ഭാവനക്ക് ഒരു വയസ്സും താൻ മൂന്നു മാസം ഗർഭിണിയും ആയി ഇരുന്ന സമയത്തായിരുന്നു ഭർത്താവ് മരിക്കുന്നത്. എന്നാൽ തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത ഗായത്രി മക്കൾക്ക് വേണ്ടി ജീവിച്ചു. കഷ്ടപ്പെട്ട് പഠിച്ച് അധ്യാപികയായും പിന്നീട് പ്രിൻസിപ്പാളായും ജോലി നേടി. അധ്വാനിച്ചു മക്കളെ വളർത്തി. ഗാത്രിയുടെ മകളായ ഭാവന പടുത്തതിൽ മിടുക്കിയായതിനാൽ പഠിപ്പിച്ചു അവളെ വലിയ ഡോക്ടർ ആക്കാനായി അവൾ തീരുമാനിച്ചു.
2018-ൽ ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിൽ വെച്ചാണ് ഭാവന ഹരിയാനക്കാരനായ ഉദേഷ് യാദവിനെ പരിചയപ്പെടുന്നത്. ഉദേഷ് ഹരിയാനയിലെ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ ക്ലർക്കായി ജോലി ചെയ്യുകയായിരുന്നു. സൗഹൃദം പതിയെ പ്രണയമായി വളർന്നു. അങ്ങനെ അവർ പരസ്പരം വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും ഗായത്രി ദേവി അതിനെ എതിർത്തു. മകളും കാമുകനും തമ്മിലുള്ള പ്രായവ്യത്യാസവും വിദ്യാഭ്യാസത്തിലെ അന്തരവുമായിരുന്നു കാരണം. കൂടാതെ ഭാവന എം.ബി.ബി.എസ് എടുത്ത് ഡോക്ടറാകണമെന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം. അമ്മയുടെ വാക്കിന് മുന്നിൽ ഭാവന തന്റെ പ്രണയം ഉപേക്ഷിച്ചു. അവൾ എം.ബി.ബി.എസ് പഠനത്തിനായി ഫിലിപ്പീൻസിലേക്ക് പോയി.
ഈ സമയത്തിനുള്ളിൽ ഉദേഷ് മറ്റൊരു വിവാഹം കഴിച്ചു. നിക്കി എന്നായിരുന്നു ഭാര്യയുടെ പേര്. അവർക്ക് ഒരു കുട്ടിയും ജനിച്ചു. ഹരിയാനയിലെ സ്വന്തം ഗ്രാമത്തിൽ ഭാര്യയ്ക്കും മകനുമൊപ്പം സമാധാനമായി ജീവിക്കുകയായിരുന്നു ഉദേഷ്. എന്നാൽ ഭാവന പഠനം കഴിഞ്ഞ് തിരിച്ചെത്തിയതോടെ കഥ മാറി. 2023-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ ഭാവന ഡോക്ടറായി പ്രാക്ടീസ് ചെയ്യാനുള്ള പരീക്ഷയ്ക്കായി തയാറെടുക്കുന്ന സമയം.
ഇതിനിടയിൽ അവൾ വീണ്ടും ഉദേഷുമായി ബന്ധപ്പെട്ടു. ആദ്യമൊക്കെ ഉദേശ് നല്ല രീതിയിൽ തന്നെ കുട്ടുകാരെ പോലെ തിരികെ സംസാരിച്ചെങ്കിലും, പിന്നീട് ഉദേഷ് അവളെ ഒഴിവാക്കാൻ ശ്രമിച്ചു. ഇത് ഭാവനയെ മാനസികമായി തളർത്തി. അവൾ ഉദേഷിന്റെ ഭാര്യ നിക്കിയെ വിളിച്ച് സങ്കടം പറഞ്ഞു. “ഉദേഷിനോട് സംസാരിക്കാൻ എനിക്കൊരു അവസരം നൽകണം, ഇല്ലെങ്കിൽ ഞാൻ മരിക്കും” എന്ന് അവൾ കരഞ്ഞു പറഞ്ഞു.
2025 ഏപ്രിലിൽ പരീക്ഷയ്ക്കായി ഡൽഹിയിലെത്തിയതായിരുന്നു ഭാവന. മകൾക്ക് അനുഗരഹം ഒക്കെ നൽകി ‘അമ്മ യാത്രയയച്ചു. എന്നാൽ കുറച്ചു സമയത്തിന് ശേഷം ഗായത്രി ദേവിയുടെ ഫോണിലേക്കും ഒരു അപരിചിത നമ്പറിൽ നിന്ന് കോൾ വന്നു. മറുതലയ്ക്കൽ കേട്ട വാക്കുകൾ ആ അമ്മയുടെ ലോകം തന്നെ സ്തംഭിപ്പിച്ചു കളഞ്ഞു: “നിങ്ങളുടെ മകൾക്ക് പൊള്ളലേറ്റിരിക്കുന്നു, അവൾ ആശുപത്രിയിലാണ്.” തലേദിവസം വരെ സന്തോഷത്തോടെ സംസാരിച്ച മകൾക്ക് എന്തുപറ്റിയെന്നറിയാതെ ഗായത്രി ദേവി തളർന്നുപോയി.
പരിഭ്രാന്തയായ അവർ ഉടൻ തന്നെ വീഡിയോ കാൾ വിളിച്ചു. അപ്പോൾ ദേഹം മുഴുവൻ പൊള്ളലേറ്റ് ഐ.സി.യുവിൽ കിടക്കുന്ന മകൾ ഭാവനയെ അവർ കണ്ടു. “അമ്മേ, എന്നെ രക്ഷിക്കൂ” എന്ന അവളുടെ ദയനീയമായ വിളി ആ അമ്മയുടെ ഹൃദയം പിളർക്കുന്നതായിരുന്നു. ഹരിയാനയിലെ ഹിസാറിലെ സോണി ഹോസ്പിറ്റലിൽ അവളെ എത്തിച്ചത് ഉദേഷായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ അവൾ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഭാവനയുടെ മരണം കൊലപാതകമാണെന്ന് ഗായത്രി ദേവി ആരോപിച്ചു. ഉദേഷ് അവളെ പെട്രോളൊഴിച്ച് കത്തിച്ചതാണെന്ന് അവർ പോലീസിൽ പരാതി നൽകി.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഉദേഷിന്റെ ക്വാർട്ടേഴ്സിൽ നിന്ന് പെട്രോളിന്റെ മണമുള്ള കുപ്പിയും മതിലിന് പിന്നിൽ ഒളിച്ചു കടക്കാനുള്ള സൗകര്യങ്ങളും കണ്ടെത്തി. എന്നാൽ ഉദേഷിന്റെ ഭാര്യ നിക്കി നൽകിയ മൊഴി മറ്റൊരു വശമാണ് പുറത്തു കൊണ്ടുവന്നത്. ഭാവനയ്ക്ക് ഉദേഷിന്റെ വിവാഹജീവിതം തകർക്കാൻ താല്പര്യമില്ലായിരുന്നുവെന്നും, എന്നാൽ ഉദേഷിനെ പിരിയാൻ വയ്യാത്തതിനാൽ അവൾ സ്വയം തീകൊളുത്തിയതാണെന്നുമാണ് നിക്കി പറഞ്ഞത്. ഉദേഷ് അവളെ രക്ഷിക്കാൻ ശ്രമിച്ചതാണെന്നും അവർ വാദിച്ചു.
ഇന്നും ഇത് തെളിയാതെ കിടക്കുകയാണ്. ആൻ എക്സാം എഴുതാൻ പോയ അവൾക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് ഇതുവരെ പുറം ലോകത്തിന് അറിയില്ല. അത് കൊലപാതകമാണോ ആത്മഹത്യ ആണോ എന്നും , ആരാണ് അതിന് പിന്നിൽ എന്നോ ഒന്നും തെളിയാതെ കിടക്കുകയാണ്.
















