ചണ്ഡീഗഡിൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ ഗുർമീത് റാം റഹീം സിങിനെ കുറ്റവിമുക്തനാക്കി പഞ്ചാബ്- ഹരിയാന ഹൈക്കോടതി. ഈ കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചത് ചോദ്യം ചെയ്ത് ഗുർമീത് റാം റഹീം നൽകിയ അപ്പീലിലാണ് വിധി വന്നത്.
‘പൂരാ സച്’ എന്ന പേരിൽ സിർസയിൽ പത്രം നടത്തിയിരുന്ന വ്യക്തിയായിരുന്നു കൊല്ലപ്പെട്ട മധ്യപ്രവർത്തകൾ രാം ചന്ദർ ഛത്രപതി. ഇയാൾ ഗുർമീതിനെതിരേയുള്ള വാർത്തകൾ നിരവധി പ്രസിദ്ധികരിച്ചിരുന്നു. അതിന് ശേഷമാണ് 2002 ഒക്ടോബറിൽ രാം ചന്ദർ വെടിയേറ്റ് കൊല്ലപ്പെട്ടത്. അങ്ങനെയാണ് രാം ചന്ദർ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷിച്ചു ദേരാ സച്ഛാ സൗദാ തലവൻ ഗുർമീത് റാം റഹീം സിങിനെതിരെ ജീവപര്യന്തം ശിക്ഷ ലഭിച്ചത്. എന്നാൽ 2002ൽ പോലീസ് സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ തന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് ഗുർമീത് കോടതിയിൽ വാദിച്ചു.
കൂടാതെ തെളിവുകളുടെ അഭാവം മൂലവും ഗുർമീതിനെ മോചിപ്പിക്കാൻ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ, കേസിലെ മറ്റ് പ്രതികളായ കുൽദീപ്, നിർമൽ, കൃഷ്ണൻലാൽ എന്നിവരുടെ ജീവപര്യന്തം ശിക്ഷ കോടതി ശരിവച്ചു.
















