Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

എന്താണ് ‘സീഫെയറര്‍ ഫസ്റ്റ്’?: ഹോര്‍മൂസില്‍ ഇന്ത്യന്‍ നാവികര്‍ക്ക് സുരക്ഷയൊരുക്കുക ലക്ഷ്യം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 15, 2026, 06:02 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പശ്ചിമേഷ്യന്‍ യുദ്ധം അമേരിക്കയും ഇറാനും തമ്മിലാണെന്ന ധാരണയില്‍ ഇരുന്ന രാജ്യങ്ങള്‍ക്കെല്ലാ തിരിച്ചടി കിട്ടിതുടങ്ങിയിരിക്കകുയാണ്. ഹോര്‍മൂസ് കടലിടുക്ക് താണ്ടാന്‍ കഴിയാതെ വിവിധ രാജ്യങ്ങളിലെ ചര്കു കപ്പലുകളും അതിലെ നാവികരും ജീവന്‍മരണ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണിപ്പോള്‍. കഴിഞ്ഞ ദിവസം ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ ആക്രമണം വിദേശ രാജ്യങ്ങളുടെ ചരക്കു കപ്പലുകള്‍ക്കു നേരെയായിരുന്നു. ഇന്ത്യന്‍ നാവികന്റെ കൊലപാതകത്തില്‍ ഇന്ത്യ അപലപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതൊരു സൂചനയായി കണ്ട് ഇന്ത്യന്‍ നാവികര്‍ക്ക് സുരക്ഷയൊരുക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു.

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം കനക്കുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ്. വരും ദിവസങ്ങളില്‍ ആക്രമണം കൂടുതല്‍ ശക്തമാവുകയേയുള്ളൂ. ഇന്ത്യന്‍ നാവികരുടെയും രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയുടെയും സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക, നയതന്ത്ര നീക്കങ്ങളിലൊന്നിന് തുടക്കം കുറിച്ചിരിക്കുകയാണ്. പശ്ചിമേഷ്യന്‍ കടലിടുക്കുകളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ നാവികരെ സുരക്ഷിതരാക്കാന്‍ അതീവ നിര്‍ണായകമായ ‘സീഫെയറര്‍ ഫസ്റ്റ്’ (Seafarer-First) പദ്ധതിക്കാണ് സേന തുടക്കമിട്ടിരിക്കുന്നത്.

  • എന്താണ് സീഫെയറര്‍ ഫസ്റ്റ്

കപ്പലുകളുടെ തത്സമയ വിവരങ്ങള്‍ ലഭ്യമാകുന്ന പ്രത്യേക ‘ഓപ്പറേഷണല്‍ ഡാഷ്ബോര്‍ഡ്’ ഡിജിറ്റല്‍ സംവിധാനം ഒരുക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങിന് (DGS) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളുടെ പതാക ഘടിപ്പിച്ച കപ്പലുകളിലാണ് ഇന്ത്യന്‍ ജീവനക്കാര്‍ ഉള്ളതെങ്കില്‍ പോലും അവരെ ഈ നിരീക്ഷണ പരിധിയില്‍ കൊണ്ടുവരും. ഇതിനുപുറമെ ചില അടിയന്തര നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കും. പ്രതിസന്ധിയില്‍ അകപ്പെട്ട ഓരോ ഇന്ത്യന്‍ നാവികനും കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു പ്രത്യേക ലെയ്സണ്‍ ഓഫീസറെ (Liaison Officer) നിയോഗിക്കും. നാവികരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനും, അവരുടെ കൃത്യമായ മെഡിക്കല്‍ അപ്ഡേറ്റുകള്‍, യാത്രാ രേഖകള്‍, സുരക്ഷിതമായ മടക്കയാത്ര, വെല്‍ഫെയര്‍ ഫണ്ട് സഹായം, ലഭിക്കാനുള്ള ശമ്പള കുടിശ്ശികകള്‍ എന്നിവ ഉറപ്പാക്കാനും ഈ ഓഫീസര്‍ സഹായിക്കും.

എംബസികളുമായി നിരന്തര സമ്പര്‍ക്കം: ഇറാന്‍, ഒമാന്‍, യുഎഇ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുമായി ചേര്‍ന്ന് തുറമുഖങ്ങളുടെ അവസ്ഥ, സുരക്ഷ, ആശുപത്രി സൗകര്യങ്ങള്‍, മെഡിക്കല്‍ ഇവാക്വേഷന്‍, അന്വേഷണ പുരോഗതി എന്നിവ ഉദ്യോഗസ്ഥര്‍ തത്സമയം വിലയിരുത്തും. ഈ യുദ്ധമേഖലയിലൂടെയുള്ള ഓരോ കപ്പല്‍ യാത്രയ്ക്ക് മുന്‍പും പുതിയ സുരക്ഷാ പരിശോധനകള്‍ നിര്‍ബന്ധമാക്കി. കപ്പലിലെ ക്യാപ്റ്റന്റെ അനുമതിയോടും മാരിടൈം അതോറിറ്റികളുടെ കൃത്യമായ ഏകോപനത്തോടും കൂടി മാത്രമേ കപ്പലുകള്‍ക്ക് മുന്നോട്ട് പോകാന്‍ അനുവാദമുള്ളൂ. സുരക്ഷാ വിവരങ്ങളും പിന്തുണയും ഉറപ്പാക്കാതെ ഒരു നാവികനെയും നിര്‍ബന്ധിതമായി ജോലിക്ക് നിയോഗിക്കുന്നില്ലെന്ന് കപ്പല്‍ ഉടമകളും റിക്രൂട്ട്മെന്റ് ഏജന്‍സികളും സാക്ഷ്യപ്പെടുത്തണം

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ലൈന്‍: ഏത് സമയത്തും ആശങ്കകളും പരാതികളും അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യേക ഹെല്‍പ്പ്ലൈന്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് 1800 889 7768 എന്ന ആഭ്യന്തര ടോള്‍ ഫ്രീ നമ്പരിലും, വിദേശത്തു നിന്നുള്ളവര്‍ക്ക് +1-888-988-0256 എന്ന ടോള്‍ ഫ്രീ നമ്പരിലും അടിയന്തരമായി ബന്ധപ്പെടാവുന്നതാണ്. ഇതിനുപുറമെ, +91 8655856830 എന്ന നമ്പരിലേക്ക് വാട്‌സാപ് സന്ദേശങ്ങള്‍ അയച്ചോ, enavik.24×[email protected] എന്ന ഇമെയില്‍ വിലാസം വഴിയോ നാവികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും തങ്ങളുടെ പരാതികളും സഹായ അഭ്യര്‍ത്ഥനകളും സമര്‍പ്പിക്കാം

  • നാവികസേനയുടെ യുദ്ധതന്ത്രം

മുന്‍കാലങ്ങളിലെപ്പോലെ മാറിനിന്ന് നിരീക്ഷിക്കുന്ന രീതിക്ക് പകരം ഇന്ത്യന്‍ എണ്ണക്കപ്പലുകള്‍ക്ക് തൊട്ടടുത്തുനിന്ന് കാവലൊരുക്കുന്ന (Close-protection escorts) തന്ത്രമാണ് ഇത്തവണ നാവികസേന സ്വീകരിച്ചിരിക്കുന്നത്. പശ്ചിമേഷ്യന്‍ യുദ്ധക്കനലുകള്‍ക്കിടയിലും ഇന്ത്യയുടെ നയതന്ത്ര മികവും സൈനിക കരുത്തും ഒരേസമയം തെളിയിക്കുന്നതാണ് ഈ പ്രതിരോധ നീക്കം.

കത്ത്‌

ReadAlso:

മിസ് വേൾഡ് 2026 കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവില്ല; ഇറാന്റെ പികാക്‌സ് മലനിര ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്

‘പാക്ക് പ്രസിഡന്റും സൈനിക നേതൃത്വവും തമ്മിൽ നിശബ്ദ പോരാട്ടം; രാജ്യം അപകടത്തിലേക്ക്’ | exiled-pakistan-politician-altaf-hussain-hints-at-silent-war-between-president-asif-ali-zardari-and-army

യൂസുഫുല്‍ ഖറദാവിയുടെ മകന് മാപ്പ് നല്‍കി യു.എ.ഇ പ്രസിഡന്റ്

ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് രണ്ട് കോടിയോളം കുട്ടികള്‍ വിധേയരാകുന്നു: യൂണിസെഫ്

Tags: IRAN-AMERICA WARHORMUSSEA FARER FIRSTWHAT IS SEA FARER FIRSTANWESHANAM NEWS

Latest News

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം; ഓരോ വിദ്യാർത്ഥിയുടെയും ജീവൻ വിലപ്പെട്ടത്, എന്ത് വിലകൊടുത്തും സംരക്ഷിക്കപ്പെടണം: രാഹുൽ ഗാന്ധി

റാണിപുരം സിപ് ലൈൻ അപകടം; മരിച്ച സനൂപിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് കമ്പനി | Ranipuram Zipline Accident: Company to pay ₹10 lakh compensation to the family of the deceased Sanoop

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് അപകടം; ഒരു മരണം, കെട്ടിട ഉടമക്കെതിരെ കേസെടുത്ത് പൊലീസ് | Accident in Delhi: Hostel building collapses, one dead; police register case against building owner

കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിനുമുന്നിൽ ‘Tr’ എന്ന് ചേർക്കാം- പ്രഖ്യാപനവുമായി ഡി. കെ. ശിവകുമാർ

കായികമേള വേദി മാറ്റം; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ, പരാതി ഉണ്ടെങ്കിൽ അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies