ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് പ്രഖ്യാപനവുമായി ഇറാൻ. ഇറാന്റെ ഇടക്കാല നേതൃകൗൺസിലാണ് ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്.
ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആക്രമണം നിർത്തുകയാണെന്നും .തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
















