മൂന്നുദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെ കാവ്യ (27) എന്ന യുവതിയാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്.
മൂന്നുദിവസം മുൻപ് ഉണ്ടാക്കിയ സാമ്പാർ കാവ്യ വീണ്ടും ചൂടാക്കി വിളമ്പിയതാണ് ഭർത്താവുമായി തർക്കത്തിനിടയാക്കിയത്. സംസാരം രൂക്ഷമായതോടെ ഭർത്താവ് കാവ്യയെ ചീത്തവിളിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇതിൽ മനംനൊന്ത് കൃഷി ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന കീടനാശിനി കഴിക്കുകയായിരുന്നു. യുവതി ഛർദ്ദിക്കാൻ തുടങ്ങിയതോടെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
















