ഒരു കൊച്ചുദ്വീപ് നിവാസികളുടെ അതിജീവനത്തിന് ചലച്ചിത്രഭാഷ്യം ഒരുങ്ങുന്നു. ഏറെ വൈവിധ്യങ്ങളുടെ നിറവിനാല്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന പെരുമ്പളം ഗ്രാമത്തിന്റെ ചരിത്രത്തിലൂടെയുള്ള യാത്രയാണ് ‘ഗോഡ്‌സ് ഓണ്‍ ഐലന്റ്’ എന്ന ഡോക്യുമെന്ററി പറയുന്നത്. സ്വിച്ച് ഓണും ചിത്രീകരണവും 2026 മാര്‍ച്ച് 10 ന് രാവിലെ 11ന് പെരുമ്പളം അരയുകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടക്കും.ശ്രിയ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജ്, ഡോ. ശ്രീചിത്ര പ്രദീപ് സംയുക്തമായി നിര്‍മ്മിക്കുന്ന ഗോഡ്‌സ് ഓണ്‍ ഐലന്റ് മാധ്യമ പ്രവര്‍ത്തകനും ,സിനിമ പി.ആര്‍.ഒ യുമായ പി.ആര്‍. സുമേരന്‍ സംവിധാനം ചെയ്യുന്നു. ഡോ.ശ്രീചിത്ര പ്രദീപാണ് ഡോക്യുമെന്ററിയുടെ പ്രൊജക്റ്റ് ഡിസൈനര്‍.
പെരുമ്പളം ഗ്രാമത്തിന്റെ അതിജീവനം, സംസ്‌ക്കാരം, വികസനം, ഭൂപ്രകൃതി തുടങ്ങിയവയാണ് ചിത്രീകരിക്കുന്നത്. ബാനര്‍: ശ്രിയ ക്രിയേഷന്‍സ് നിര്‍മ്മാണം: പ്രദീപ് രാജ്-ഡോ :ശ്രീചിത്ര പ്രദീപ്. രചന – സംവിധാനം: പി.ആര്‍ സുമേരന്‍. ക്രിയേറ്റീവ് ഹെഡ്:എം.ടി. അപ്പന്‍ ക്യാമറ: നിത്യാനന്ദ ജഗന്‍, തിരക്കഥ: സജീവ് പ്രഭാകരന്‍. പബ്ലിസിറ്റി ഡിസൈന്‍സ്: പിആര്‍ മീഡിയ തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറയിലുള്ളത്. രാഷ്ട്രീയ – സാമൂഹിക- കലാ- ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖര്‍ ചിത്രീകരണ ചടങ്ങില്‍ പങ്കെടുക്കും.
വിവരങ്ങള്‍ക്ക്,
98O9831O92
9446190254
















