വിജയ് ചിത്രം ‘ജനനായകൻ’ സെൻസർ ബോർഡ് അനുമതി വൈകുന്നതിനെത്തുടർന്ന് റിലീസ് പ്രതിസന്ധിയിലായ ചിത്രത്തിന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നിശ്ചയിച്ചിരുന്ന സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റി സ്ക്രീനിംഗ് അവസാന നിമിഷം മാറ്റിവെച്ചു.
ചിത്രം വിലയിരുത്തേണ്ട കമ്മിറ്റി അംഗങ്ങളിൽ ഒരാൾക്ക് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് സ്ക്രീനിംഗ് മുടങ്ങാൻ കാരണമായതെന്നാണ് ഔദ്യോഗിക വിശദീകരണം.
നിലവിലെ സ്ക്രീനിംഗ് നടപടികൾ തടസ്സമില്ലാതെ പൂർത്തിയാക്കിയിരുന്നെങ്കിൽ മെയ് മാസത്തിൽ ചിത്രം തിയറ്ററുകളിലെത്തിക്കാനായിരുന്നു അണിയറപ്രവർത്തകരുടെ നീക്കം. എന്നാൽ ഇന്നത്തെ സ്ക്രീനിംഗ് മുടങ്ങിയതോടെ പുതുക്കിയ തീയതി എന്നാണ് പ്രഖ്യാപിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
















