വരുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാറാണെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. നിലവിൽ താൻ പാർട്ടിക്ക് പുറത്താണെങ്കിലും പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ അതിന് തയ്യാറാണെന്നാണ് ഇന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്.
താൻ പൊതുപ്രവർത്തകൻ ആയിട്ട് 18 വർഷത്തിലേറെയായി എന്നും ഇതിനിടയിൽ ഒന്നരവർഷം മാത്രമാണ് ജനപ്രതിനിധിയായതെന്നും പൊതുപ്രവർത്തനത്തിന് ജനപ്രതിനിധി ആകണമെന്ന് തനിക്ക് നിർബന്ധമില്ല എന്നും രാഹുൽ പറഞ്ഞു.
തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ച ജനങ്ങളോട് അദ്ദേഹം നന്ദിയും അറിയിച്ചു. ” എന്റെ നാട് അല്ലാതിരുന്നിട്ടും പാലക്കാട് എന്നെ രണ്ട് കൈയും നീട്ടി സ്വീകരിച്ചു വലിയ ഭൂരിപക്ഷത്തോടെയാണ് ഞാൻ ഇവിടെ വിജയിച്ചത് അതിൽ എനിക്ക് അഭിമാനമുണ്ട്” അദ്ദേഹം പറഞ്ഞു.
















