കോഴിക്കോട് ജില്ലാ കോടതിയിൽ വ്യാജ ഇമെയിൽ ഭീഷണി. ജില്ലാ ജഡ്ജിയുടെ ഓഫീസ് ഇമെയിലിലേക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശം ലഭിച്ച ഉടൻ തന്നെ കോടതിയിലെ ജീവനക്കാരി പോലീസിൽ വിവരമറിക്കുകയായിരുന്നു. വിവരം ലഭിച്ച പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി വ്യാജമാണെന്ന് സ്ഥിതികരിച്ചു.
ഇന്നലെ രാവിലെയാണ് സംഭവം നടക്കുന്നത്. അലക്‌സ് പോൾ മേനോൻ @ഔട്ട് ലുക്ക് ഡോട്ട് കോം എന്ന ഇമെയിലിൽ നിന്നാണ് ഭീഷണി വന്നത്. ” നിരപരാധികൾക്ക് നീതി ലഭിക്കാത്തപ്പോൾ ഒരു കോടതി കൊണ്ട് എന്ത് പ്രയോജനം. ഇന്ന് പരമാവധി നിരപരാധികളെ ഒഴിപ്പിച്ച് സുരക്ഷിതരാക്കാൻ ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. സ്‌ഫോടനത്തിന്റെ സമയം ഉച്ചയ്ക്ക് ഒരു മണിക്കു മുമ്പായിരിക്കുമെന്ന് എനിക്കറിയില്ല.ഒരു റിസ്‌ക് എടുക്കരുത് ഇതൊരു വ്യാജ ഭീഷണിയല്ല.കോടതി ജഡ്ജി ചേമ്പറിൽ 15 സയനയ്ഡ് വാതകം നിറച്ച വിഷ ബോംബുകൾ സ്‌ഫോടനം നടത്തും” ഇമെയിലിൽ നൽകിയിരുന്നത് ഇങ്ങനെയായിരുന്നു.
















