മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഡി.എ സന്ദേശത്തില്‍ സര്‍ക്കാരിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. സ്വകാര്യത ലംഘനമില്ലെന്നും ഡാറ്റ ചോര്‍ന്നിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡാറ്റ കൈമാറ്റത്തിന് തെളിവില്ല. സന്ദേശത്തില്‍ രാഷ്ട്രീയമില്ലെന്നും തുടര്‍ന്നും സന്ദേശം അയക്കാമന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ബെച്ചു കുര്യന്‍ അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഇക്കാര്യം നിരീക്ഷിച്ചത്. വിവര ചോര്‍ച്ച ആരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കള്‍ സമര്‍പ്പിച്ചത്. ‘സ്പാര്‍ക്കി’ല്‍ നിന്നും ജീവനക്കാരുടെ വിവരം സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു.
ഡി എ അനുവദിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സന്ദേശത്തില്‍ എന്താണ് നിയമ വിരുദ്ധതയെന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ഇത് നല്ല ഭരണ നിര്‍വഹണത്തിന്റെ ഭാഗമല്ലേയെന്നും ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ എന്താണ് തെറ്റെന്നും ഇത് ക്ഷേമരാഷ്ട്രത്തില്‍ സര്‍ക്കാര്‍, ജീവനക്കാര്‍ക്ക് നല്‍കുന്ന ഉറപ്പാണെന്നും കോടതി നിരീക്ഷിച്ചു.
















