മഹാരാഷ്ട്രയിൽ ഭാര്യയെ വാടക കൊലയാളിയെ കൊണ്ട് വാഹനമിടിപ്പിച്ചു കൊലപ്പെടുത്തി ഭർത്താവ്. അധ്യാപികയായ വൃഷാലിയെയാണ് ഭർത്താവ് പ്രകാശ് ഗവാണ്ടെ കൊലപ്പെടുത്തിയത്. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
മഹാരാഷ്ട്രയിലെ ബുൽദാനയിലായിരുന്നു സംഭവം. മാർച്ച് 2 ന് വെള്ള നിറത്തിലുള്ള ടാറ്റ കാർ വൃഷാലിയുടെ സ്കൂട്ടറിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ വൃഷാലി റോഡിലേക്ക് വീണു അവിടെ വെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നു. ആദ്യം ഇതൊരു അപകട മരണമായിട്ടാണ് പോലീസ് കരുതിയായത്. എന്നാൽ കാറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനിടെയാണ് കൊലപാതകമാണെന്ന സംശയം പൊലീസിന് തോന്നിയത്.
കാർ ചുറ്റിയുള്ള അന്വേഷണത്തിൽ അത് മനീഷ് സൂര്യവംശി എന്നയാളുടേതാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പ്രകാശ് വൃഷാലിയെ കൊലപ്പെടുത്താനായി മങ്കേഷ് എന്നയാൾക്ക് ഒരു ലക്ഷം രൂപ നൽകിയതായി പറയുന്നത്. മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. മുമ്പ് മൂന്ന് തവണ വൃഷാലിയെ വിഷം നൽകി കൊലപ്പെടുത്താൻ പ്രകാശ് ശ്രമിച്ചിരുന്നതായും പോലീസ് കണ്ടെത്തി. ഇനി വിശദമായി ചോദ്യംചെയ്താൽ മാത്രമേ കൊലപാതകത്തിന് കൃത്യമായ കാരണം അറിയാൻ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.
















