കോഴിക്കോട് മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെ.എസ് യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ. മിഥുൻ ലാൽ, രൂപേഷ് എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി 27-ന് പുലർച്ചെയായിരുന്നു സംഭവം. കോഴിക്കോട് കെ.എസ്.യു ജില്ലാ സെക്രട്ടറി ബിഥുൻ ബാലന്റ തോടന്നൂരിലെ വീടിന് നേരെയാണ് ഇവർ ബോംബെറിഞ്ഞത്. മുഖം മറച്ചെത്തിയ മൂന്ന് പേരായിരുന്നു ആക്രമണം നടത്തിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
















