ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ നടപടിയിൽ പ്രതികരിച്ചു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ‘വിളിക്കാതെ ഉദ്ഘാടനം നടത്തുന്നതിനെ ഉപയോഗിക്കാവുന്നൊരു പദം ചീപ്പാണെന്നും വിളിക്കേണ്ടത് മര്യാദയായിരുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സർക്കാരുമെല്ലാം പ്രതിപക്ഷ ബഹുമാനം കാണിക്കണമെന്നും ഇത്തരം പരിപാടികള്‍ ജനാധിപത്യപരമായാണ് നടത്തേണ്ടതെന്നും ചടങ്ങിലേക്ക് മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും വിളിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















