മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തും. ഡിജിപിക്ക് നൽകിയ പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ഇന്ന് തന്നെ കൈമാറും.
കമ്മീഷണർ തുമ്പ പൊലീസിന് കൈമാറി പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരിക്കും കേസെടുക്കണോ എന്ന് തീരുമാനിക്കുക. ഭൂമി തട്ടിപ്പ് കേസിൽ തന്നെ കുടുക്കാനായി കടകംപള്ളി സുരേന്ദ്രൻ ഗൂഢാലോചന നടത്തിയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതി.
കഴക്കൂട്ടം സ്വദേശി പ്രതിഭയെ കൊണ്ട് തനിക്കെതിരെ പരാതി കൊടുപ്പിച്ചത് കടകംപള്ളിയാണെന്നും ഭൂമി വില കൊടുത്തു വാങ്ങിതാണെന്നുമാണ് പോറ്റി പരാതിയിൽ പറയുന്നത്. 2020ലാണ് കേസിനാസ്പദമായ സംഭവം.
ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നായിരുന്നു പരാതി. എസ്ഐ ടി തലവന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് കടകംപള്ളിക്കെതിരെ പോറ്റി രംഗത്തുവന്നത്.
















