എൻഎച്ച് ഉദ്ഘാടന വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഉദ്ഘാടന പരിപാടി സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ആരെയൊക്കെ വിളിക്കണമെന്ന് സർക്കാർ പറയണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിൽ നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം തന്നെയും അറിയിക്കാറില്ല. അങ്ങനെയെങ്കിൽ താൻ എത്ര സമാന്തര ഉദ്ഘാടനങ്ങൾ നടത്തേണ്ടി വരുമെന്നും സുരേഷ് ഗോപി ചോദിച്ചു.
നിലവിലെ അവകാശവാദങ്ങൾ രാഷ്ട്രീയമായി മാത്രം കണ്ടാൽ മതി. സിപിഐഎമ്മിന് രാഷ്ട്രീയ വിവാദങ്ങൾ ആവശ്യമാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രചാരണം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പരിപാടിയ്ക്ക് എത്തിയപ്പോൾ കേന്ദ്രമന്ത്രിയായിട്ടും തന്നെയും ദേഹപരിശോധന നടത്തിയെന്നും നാല് സ്ഥലത്താണ് ആധാർ കാർഡ് ചോദിച്ചതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
















